ബില്‍ഡിങ് ഓണേഴ്‌സ് നിയമനടപടിയിലേക്ക്
മാനന്തവാടി: വാടക കൂട്ടിനല്‍കാതെ മേല്‍വാടകക്ക് നല്‍കുന്ന കച്ചവട സ്ഥാപനങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് കേരള ബില്‍ഡിങ് ഓണേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ മാനന്തവാടി യൂനിറ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാലങ്ങളിലായി കച്ചവടം നടത്തിവരുന്ന സ്ഥാപന ഉടമകള്‍ മുറികള്‍ മേല്‍വാടകക്ക് നല്‍കിവരുന്ന പ്രവണത മാനന്തവാടിയില്‍ ഏറിവരികയാണ്. ഇത് ഉടമകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്.
ചെറിയ വാടകയില്‍ എഗ്രിമെന്റ് തയാറാക്കുകയും പിന്നീട് അധികവാടകക്ക് മറിച്ച് നല്‍കുന്ന പ്രവണതയുമാണ് നടക്കുന്നത്. കെട്ടിടനികുതി വര്‍ധിപ്പിച്ച നഗരസഭാ നടപടിക്കെതിരേ മുനിസിപ്പാലിറ്റിയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ യൂനിറ്റ് സെക്രട്ടറി വി. നിരന്‍, ജില്ലാ വൈസ് പ്രസിഡന്റ് അലി ബ്രാന്‍, കെ.ആര്‍ ഗോപി, ബക്കര്‍ പള്ളിയാല്‍, എസ്.എച്ച് ഫ്രാന്‍സീസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."