വടക്കനാട് ഒറ്റയാന്റെ താണ്ഡവം; കൃഷി നശിച്ചു
സുല്‍ത്താന്‍ ബത്തേരി: വടക്കനാട് ഒറ്റയാന്റെ താണ്ഡവത്തില്‍ വാഴകൃഷി നശിച്ചു. കുഴിവിളകത്ത് ബാബുവിന്റെ വാഴകളാണ് ആന നശിപ്പിച്ചത്. ഈച്ചക്കുന്ന് അണ്ണിമൂലയിലാണ് ഒറ്റയാന്റെ താണ്ഡവത്തില്‍ വാഴകൃഷി നശിച്ചത്.
കഴിഞ്ഞദിവസം ഇറങ്ങിയ കൊമ്പന് തിന്നും ചവിട്ടിയും നശിപ്പിച്ചത് നാലുമാസം പ്രായമായ 250ഓളം വാഴകളാണ്. വയല്‍ പാട്ടത്തിനെടുത്താണ് ബാബു വാഴകൃഷി ചെയ്തത്.
കൃഷി നശിച്ചതോടെ വന്‍ സാമ്പത്തിക നഷ്ടമാണ് കര്ഷകന് ഉണ്ടായിരിക്കുന്നത്. കുറിച്യാട് റെയിഞ്ചില്പെട്ട് വനാതിര്‍ത്തിയോട് ചേര്‍ന്നാണ് കൃഷിയിടമുള്ളത്.
കൃഷിയിടത്തില്‍ ആനയിറങ്ങുന്നത് തടയുന്നതിന്നായി വൈദ്യുതി കമ്പിവേലിയും കിടങ്ങുമൊക്കെ ഉണ്ടങ്കിലും അതെല്ലാം തകര്‍ത്തും മറികടന്നുമാണ് ആന കൃഷിയിടത്തിലെത്തുന്നത്.
ആനയിറങ്ങിയതറിഞ്ഞ് ഓടിക്കാനായെത്തിയാല് ആളുകള്‍ക്ക് നേരെ ആന ഓടിയടുക്കുന്നതും പതിവാെണന്നാണ് കര്‍ഷകര്‍ പറയുന്നത്. അതിനാല്‍ വനാതാര്ത്തിയില് തീര്‍ത്ത പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ശക്തമാക്കണമെന്നും വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."