അവാര്‍ഡിനുള്ള അപേക്ഷകള്‍ 16വരെ പരിഗണിക്കും
സുല്‍ത്താന്‍ ബത്തേരി: കാന്‍സര്‍ രോഗത്തിന് മരുന്നുകള്‍ നല്കുന്ന ഷിമോഗ ജില്ലയിലെ എന്‍.എസ് സത്യനാരായണ മൂര്‍ത്തി വൈദ്യരുടെ സഹായം ജില്ലയിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 18ന് അമ്പലവയല്‍ പൂപ്പൊലി ഗ്രൗണ്ടില്‍ സേവന സോഷ്യല്‍ സര്‍വിസ് ഓര്‍ഗനൈസേഷന്റെയും അബോഡ് സോഷ്യല്‍ സര്‍വിസ് സൊസൈറ്റിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ മെഗാനൈറ്റ് ആന്‍ഡ് ജില്ലാ അവാര്‍ഡിലേക്കുള്ള അപേക്ഷകള്‍ 16വരെ പരിഗണിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയില്‍ സാമൂഹിക സാംസ്കാരിക, വിദ്യാഭ്യാസ, കാര്‍ഷിക കലാ കായിക മേഖലകളില്‍ കഴിവുതെളിയിച്ചവരെയാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള 2000 രൂപയുടെ ടിക്കറ്റുകള്‍ ഡിസ്ക്കൗണ്ട് നിരക്കില്‍ ഇന്നും നാളെയും കെയര്ലൈന് മൊബൈല്‍ ഷോപ്പിന്റെ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ഷോപ്പുകളില്‍ നിന്നും ലഭിക്കും.
ബ്രസീല്‍, റഷ്യ എന്നിവിടങ്ങളിലുള്ള താരങ്ങളാണ് പരിപാടികള്‍ അവതരിപ്പിക്കുന്നതെന്നും ഭാരവാഹികളായ ബാബു കുപ്പമുടി, വിനോദ്, ജിന്‍സ് ജെയിംസ്, ഷുഹൈബ് എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."