HOME
DETAILS
MAL
സമാധാനയോഗം കെ.എസ്.യു ബഹിഷ്കരിച്ചു
backup
January 13 2018 | 04:01 AM
പയ്യാവൂര്‍: പൈസക്കരി ദേവമാതാ കോളജിലെ എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷങ്ങളുടെ അടിസ്ഥാനത്തില്‍ പയ്യാവൂര്‍ പൊലിസ് വിളിച്ചു ചേര്‍ത്ത സമാധാന യോഗം കെ.എസ്.യു ബഹിഷ്കരിച്ചു. എസ്.എഫ്.ഐക്കാരുടെ ഒത്താശയോടെ ഡി.വൈ.എഫ്.ഐക്കാര്‍ കോളജിനകത്ത് കയറി വിദ്യാര്‍ഥികളെ മര്‍ദിച്ചിട്ടും പൊലിസ് നടപടി സ്വീകരിക്കുന്നില്ലന്നു ആരോപിച്ചാണ് ബഹിഷ്കരണം. പ്രതികള്‍ കണ്മുന്നിലൂടെ വിലസുമ്പോഴും ഇവരെ പിടികൂടാത്ത നടപടിയില്‍ പ്രതിഷേധിച്ച് പയ്യാവൂര്‍ പൊലിസ് സ്റ്റേഷന് മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ യൂനിറ്റ് കമ്മിറ്റിയോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."