ദേശീയ യുവജന ദിനാചരണം
കണ്ണൂര്‍: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കണ്ണൂര്‍ സര്‍വകലാശാല യൂനിയന്റെ സഹകരണത്തോടെ ദേശീയ യുവജനദിനാചരണം സംഘടിപ്പിച്ചു. സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനത്തിന്റെ 125ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ദേശീയ യുവജനദിനം ആചരിക്കുന്നത് എന്നതും പ്രത്യേകതയാണ്. ചിത്രരചന, പ്രതിജ്ഞ, പ്രഭാഷണം എന്നിവ ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം കൃഷ്ണമേനോന്‍ വനിതാ കോളജ് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് നിര്‍വഹിച്ചു.
യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ ബിജു കണ്ടക്കൈ അധ്യക്ഷനായി. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസര്‍ വിനോദന്‍ പൃത്തിയില്‍ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. സി.എം വിനയചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ഇ.കെ പത്മനാഭന്‍, പത്മനാഭന്‍ കാവുമ്പായി, പി. പ്രണീത, സരിന്‍ ശശി, സി.പി നിരഞ്ജന, ഷിജിന, സി.പി ഷിജു സംസാരിച്ചു. സംസ്ഥാന സ്‌പെഷല്‍ കലോത്സവ വിജയിയും കൃഷ്ണമേനോന്‍ വനിത കോളജ് വിദ്യാര്‍ഥിനിയുമായ ലിബിത ഗാനമാലപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."