ആധുനിക സാങ്കേതിക വിദ്യയ്ക്കു മുന്‍ഗണന
കണ്ണൂര്‍: ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക മേഖലകളില്‍ ആധുനികമായ സാങ്കേതിക വിദ്യകളും സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളാണ് വരുന്ന സാമ്പത്തിക വര്‍ഷത്തെ ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ആലോചിക്കുന്നതെന്ന് അധ്യക്ഷന്‍ കെ.വി സുമേഷ്. ജില്ലാ പഞ്ചായത്ത് പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വര്‍ക്കിങ് ഗ്രൂപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാ പിച്ചിട്ടുള്ള ഹരിതകേരളം, ലൈഫ്, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ മിഷനുകളുമായി ചേര്‍ന്ന് ഈ രംഗങ്ങളില്‍ മികച്ച മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിയുന്ന പദ്ധതി നിര്‍ദേശങ്ങള്‍ പരിഗണിക്കും. ജില്ലയില്‍ മികച്ച രീതിയില്‍ നടന്നുവരുന്ന ജലസംരക്ഷണമാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ സുസ്ഥിരമാക്കാനും കൂടുതല്‍ ശക്തമാക്കാനുമുള്ള പരിപാടികളും പുതിയ പദ്ധതിയുടെ ഭാഗമായി വേണമെന്നും അധ്യക്ഷന്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ വൈസ് പ്രസി. പി.പി ദിവ്യ അധ്യക്ഷയായി. ജില്ലാ ആസൂത്രണ സമിതി അംഗം കെ.വി ഗോവിന്ദന് മാര്‍ഗരേഖ അവതരിപ്പിച്ചു. സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളായ കെ.പി ജയബാലന്‍, ടി.ടി റംല, കെ. ശോഭ, വി.കെ സുരേഷ്ബാബു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."