തെരുവു വിളക്ക് സ്ഥാപിക്കല്‍ ജോലി പാതിവഴിയില്‍
കാഞ്ഞങ്ങാട്: നഗരത്തിലെ പ്രധാന പാതയിലെ ഡിവൈഡറില്‍ തെരുവു വിളക്ക് സ്ഥാപിക്കല്‍ ജോലി പാതി വഴിയില്‍ നിലച്ചു. നിലവിലുള്ള തെരുവു വിളക്കു കാലിനു സമീപത്തായാണു വീണ്ടും കെ.എസ്.ടി.പി നേതൃത്വത്തില്‍ വിളക്കുകള്‍ സ്ഥാപിക്കുന്നത്.
ലക്ഷങ്ങള്‍ മുടക്കി നഗരസഭാ അധികൃതര്‍ സ്ഥാപിച്ച നല്ല വിളക്കുകാലുകള്‍ ഉണ്ടെങ്കിലും ഇത് പാടെ ഒഴിവാക്കുന്ന തരത്തിലാണ് ഇപ്പോള്‍ വീണ്ടും വിളക്കു കാലുകള്‍ സ്ഥാപിക്കുന്നത്. നിലവിലുള്ള ഓരോ വിളക്കുകാലിന്റെയും അഞ്ചു മീറ്റര്‍ അകലത്തിലായാണ് പുതിയ വിളക്കു കാല് സ്ഥാപിക്കുന്നതിനുള്ള ജോലികള്‍ തുടങ്ങിയത്.
കാലുകള്‍ സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള അടിത്തറ സ്ഥാപിച്ചെങ്കിലും തുടര്‍ന്നുള്ള ജോലികള്‍ നടത്താതെ മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. അതേ സമയം നഗരത്തിലെത്തുന്ന ആളുകള്‍ക്ക് പാതയുടെ മറുവശത്തേക്കു കടക്കണമെങ്കില്‍ ഡിവൈഡറില്‍ ഇത്തരം അടിത്തറ കിടക്കുന്നത് ദുരിതം സൃഷ്ടിക്കുകയാണ്. നിലവിലുള്ള വിളക്കു കാലുകള്‍ നോക്കി അല്പം മാറി നടക്കുന്നവര്‍ കാലുകള്‍ സ്ഥാപിക്കാത്ത അടിത്തറയിലെ കുറ്റികളില്‍ തട്ടുകയും മറിഞ്ഞു വീഴുകയും ചെയ്യുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."