HOME
DETAILS
MAL
റേഷന്‍ വിതരണം ഇന്നുമുതല്‍
backup
February 05 2017 | 20:02 PM
കോതമംഗലം: താലൂക്കിലെ ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം ഇന്ന് ആരംഭിക്കും. എ.വൈ വിഭാഗത്തിന് അരി 28 കി.ഗ്രാം, ഗോതമ്പ് 7 കി.ഗ്രാം എന്നിവ സൗജന്യമായും പ്രയോരിറ്റിക്കാര്‍ക്ക് ആളൊന്നിന് 4 കി.ഗ്രാം അരി, ഗോതമ്പ് ആളൊന്നിന് ഒരു കി.ഗ്രാം എന്നിവ സൗജന്യമായും ലഭിക്കും. നോണ്‍ പ്രയോരിറ്റി സബ്‌സിഡി വിഭാഗത്തിന് അരി ആളൊന്നിന് 2 കി.ഗ്രാം കി.ഗ്രാമിന് 2 രൂപ നിരക്കില്‍ ലഭിക്കും.
ഗോതമ്പ് ഉണ്ടായിരിക്കില്ല.നോണ്‍ പ്രയോരിറ്റി നോണ്‍ സബ്‌സിഡി വിഭാഗത്തിന് 8.90 രൂപ നിരക്കില്‍ 5 കി.ഗ്രാം,ഗോതമ്പ് 6.70 രൂപ നിരക്കില്‍ ഒരു കി.ഗ്രാം എന്നിവയും ലഭിക്കും. മണ്ണെണ്ണ ഇ കാര്‍ഡിന് ലിറ്ററിന് 10.50 രൂപ നിരക്കില്‍ അര ലിറ്ററും എന്‍.ഇ.കാര്‍ഡിന് 21 രൂപ ലിറ്ററിന് നിരക്കില്‍ 4 ലിറ്ററും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."