ഭരണം നിലനിര്‍ത്താന്‍ പതിനെട്ടുംപയറ്റി മതേതര വികസന മുന്നണി വിപ്പ് നേരിടാന്‍ പുതിയ ആപ്പ്
കൊണ്ടോട്ടി: കൊണ്ടോട്ടി നഗരസഭയില്‍ ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്-സി.പി.എം കൂട്ടുകെട്ടിലെ മതേതര വികസന മുന്നണിയുടെ പൂഴിക്കടകം. കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ച മൂന്ന് അംഗങ്ങള്‍ക്ക് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന സി.പി.എം അംഗത്തിന് വോട്ട് ചെയ്യുന്നതിന് പാര്‍ട്ടി വിപ്പ് നല്‍കുമെന്നായതോടെ ഇതിനെ മറികടക്കാന്‍ പുതിയ തന്ത്രങ്ങളാണ് നിലവില്‍ മെനയുന്നത്. നേരത്തെ തെരഞ്ഞെടുപ്പ് സമയത്ത് മതേതര വികസന മുന്നണി അഞ്ചുവര്‍ഷത്തേക്ക് കോണ്‍ഗ്രസ് അംഗങ്ങള്‍ ഒപ്പുവച്ച രേഖയുണ്ടാക്കിയിട്ടുണ്ട്. ഇതു ചൂണ്ടിക്കാട്ടി നിയമവശത്തിലൂടെ അടക്കം പാര്‍ട്ടിയുടെ വിപ്പ് നേരിടാനാണ് ശ്രമങ്ങള്‍ നടത്തുന്നത്.എന്നാല്‍ പാര്‍ട്ടിയുടെ തീരുമാനത്തിന് ഒപ്പം നില്‍ക്കാന്‍ തയാറുളളവരും കൗണ്‍സിലര്‍മാരിലുണ്ടെന്നുള്ളതാണ് നിലവിലെ മുന്നണിയെ അലട്ടുന്നത്.
അതിനിടെ നഗരസഭയില്‍ ചെയര്‍മാന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് വിഷയം സി.പി.എം നെടിയിരുപ്പ്, കൊണ്ടോട്ടി ലോക്കല്‍ കമ്മറ്റികള്‍ ചര്‍ച്ച ചെയ്യും.
തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് ശേഷമായിരിക്കും ഇരു ലോക്കല്‍ കമ്മറ്റികളും യോഗം ചേരുക. രണ്ടുവര്‍ഷം മുന്‍പ് എടുത്ത തീരുമാനം അംഗീകരിക്കുമെങ്കിലും നിലവിലെ കോണ്‍ഗ്രസ്-സി.പി.എം പാര്‍ട്ടികള്‍ തമ്മിലുളള പ്രശ്‌നങ്ങള്‍ ചര്‍ച്ചക്ക് വിധേയമാക്കും.
നഗരസഭയിലെ കോണ്‍ഗ്രസ് ചെയര്‍മാന്റെ കാലാവധി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ചെയര്‍മാന്‍ സി.കെ നാടിക്കുട്ടിയും സി.പി.എമ്മിനെ വൈസ് ചെയര്‍ പേഴ്‌സണ്‍ കൂനയില്‍ നഫീസയും കഴിഞ്ഞ ഒന്‍പതിനാണ് രാജിവച്ചത്.
നിലവില്‍ മൂന്ന് വര്‍ഷം ചെയര്‍മാന്‍ സ്ഥാനം സി.പി.എമ്മിനും വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം കോണ്‍ഗ്രസിനുമാണ്. യു.ഡി.ഫ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാനാണ് മുസ്‌ലിം ലീഗ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."