HOME
DETAILS

ജനങ്ങളുടെ അധികാരം ഇടതു സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നു: കെ.പി.എ മജീദ്

  
backup
January 13 2018 | 04:01 AM

%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b4%be%e0%b4%b0%e0%b4%82-%e0%b4%87%e0%b4%9f%e0%b4%a4%e0%b5%81-%e0%b4%b8


മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിലൂടെ അധികാരം ജനങ്ങളിലേക്കെത്തിക്കുന്ന പഞ്ചായത്തീരാജ് സംവിധാനം തകര്‍ക്കുന്ന സമീപനമാണ് ഇടതു സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഇതിനെതിരേ കണ്ണടക്കാന്‍ മുസ്്‌ലിംലീഗിന് സാധിക്കില്ലെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. മലപ്പുറം മുനിസിപ്പല്‍ മുസ്്‌ലിംലീഗ് സംഘടിപ്പിച്ച സമരസായാഹ്്‌നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തദ്ദേശസ്ഥാപനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുക വഴി ഗ്രാമസ്വരാജ് എന്ന ഗാന്ധിജിയുടെ വിശാല സങ്കല്‍പത്തിന് തുരംങ്കംവയ്ക്കുകയാണ് പിണറായി സര്‍ക്കാര്‍. പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റിക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഇന്ന് സാധിക്കുന്നില്ല. സ്വന്തം ഫണ്ടുപയോഗിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ ജനകീയമായി നടപ്പിലാക്കിയിരിക്കുന്ന പദ്ധതികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് ചെയ്തത്. ഇതോടെ ഗ്രാമസഭകളും തദ്ദേശ സ്വയംഭരണ സ്ഥാപന ഭരണസമിതികളും നോകുകുത്തികളായി. മദ്യശാലകള്‍ക്ക് അനുമതി നല്‍കാനുള്ള പ്രാദേശിക ഭരണകൂടങ്ങളുടെ അധികാരം എടുത്തുകളയുക വഴി സര്‍ക്കാര്‍ കേരളത്തിലെ കുടുംബ ജീവിതാന്തരീക്ഷം തന്നെ തകര്‍ത്തു.
ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തുക വഴി തദ്ദേശ സ്ഥാപനങ്ങളിലെ വികസന പ്രവര്‍ത്തനങ്ങളും മുടങ്ങിക്കിടക്കുകയാണ്.
വളരെ ഗുരതരമായ സ്ഥിതിവിശേഷമുണ്ടായിട്ടും വകുപ്പ് ഭരിക്കുന്ന മന്ത്രിക്ക് ഒന്നും ചെയ്യാനാവാത്ത സ്ഥിതിയാണ്. ഉദ്യോഗസ്ഥ വൃന്ദങ്ങളും പേഴ്‌സണല്‍ സ്റ്റാഫുകളും ചേര്‍ന്ന് തീരമാനമെടുക്കുമ്പോള്‍ മന്ത്രിയെന്ന പേര് മാത്രമാണ് തദ്ദേശവകുപ്പ് മന്ത്രിക്കുള്ളത്. ജി.എസ്.ടിയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ധനമന്ത്രി ഇപ്പോള്‍ ഖജനാവ് കാലായാണെന്ന് പരിതപിക്കുയാണ്. ട്രഷറി നിറക്കാന്‍ പാവങ്ങള്‍ക്ക് ലഭ്യമാക്കേണ്ട ക്ഷേമ പദ്ധതി ഫണ്ടുകള്‍ പോലും സര്‍ക്കാര്‍ തടഞ്ഞുവെക്കുകയാണെന്നും കെ.പി.എ മജീദ് പറഞ്ഞു.
മുനിസിപ്പല്‍ മുസ്്‌ലിംലീഗ് വൈസ് പ്രസിഡന്റ് പി.പി കുഞ്ഞാന്‍ അധ്യക്ഷനായി. മന്നയില്‍ അബൂബക്കര്‍, നൗഷാദ് മണ്ണിശ്ശേരി, വി മുസ്തഫ, സി.പി അബ്ദുറഹ്്മാന്‍ ആനക്കയം, മുസ്തഫ മണ്ണിശ്ശേരി, ബഷീര്‍ മച്ചിങ്ങല്‍, പി.കെ ബാവ, പി.കെ ഹകീം, സി.എച്ച് ജമീല ടീച്ചര്‍, ഷമീര്‍ കപ്പൂര്‍, ഫെബിന്‍ കളപ്പാടന്‍, സി.പി സാദിഖലി, ഷാഫി കാടേങ്ങല്‍, അഡ്വ. റജീന മുസ്തഫ, സെജീര്‍ കളപ്പാടന്‍, ലത്തീഫ് പറമ്പന്‍, ഫസീല കുഞ്ഞിമുഹമ്മദ്, റജീന ഹുസൈന്‍, മറിയുമ്മ ഷെരീഫ്, വാളന്‍ ഷെമീര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago