മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി യൂനിയന്‍: എസ്.എഫ്.ഐക്ക് തിരിച്ചടി
മഞ്ചേരി: മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്കു കനത്ത തിരിച്ചടി. ആറു സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ഥി സംഘടനയായ ഇന്‍ഡിപെന്‍ഡന്റ് മെഡിക്കോസ് മൂന്നു സീറ്റുകള്‍ നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആറു സീറ്റുകളിലും വ്യക്തമായ ആധിപത്യം നേടിയിരുന്ന എസ്.എഫ്.ഐക്ക് ഇത്തവണ മൂന്നു സീറ്റുകള്‍ നഷ്ടമായി.
ജനറല്‍ സെക്രട്ടറി, മാഗസിന് എഡിറ്റര്‍, ആര്‍ട്സ് സെക്രട്ടറി എന്നീ സീറ്റുകളിലാണ് ഇന്‍ഡിപെന്‍ഡന്റ് മെഡിക്കോസ് വ്യക്തമായ മേല്‍ക്കൈ നേടിയത്. എം. സഫ്വാന് (ജനറല്‍ സെക്രട്ടറി), ഹസന് റാഷിദ് (മാഗസിന് എഡിറ്റര്‍), ഭഗത് (ആര്‍ട്സ് സെക്രട്ടറി) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ചെയര്മാന്, വൈസ് ചെയര്‍പേഴ്സണ്‍, യു.യു.സി എന്നീ പദവികളില്‍ മാത്രമായി എസ്.എഫ്.ഐക്കു തൃപ്തിപ്പെടേണ്ടിവന്നു. അഭിജിത്ത് വിജയന് (ചെയര്മാന്), കൃഷ്ണ എ. ശിവ (വൈസ് ചെയര്‍പേഴ്സണ്‍), രമേഷന് (യു.യു.സി) എന്നിവരാണ് വിജയിച്ച എസ്.എഫ്.ഐ പ്രതിനിധികള്‍.
മൂന്നു സീറ്റുകള്‍ പിടിച്ചെടുത്ത ആഹ്ലാദത്തില്‍ ഇന്‍ഡിപെന്‍ഡന്റ് മെഡിക്കോസ് വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ ഇന്നലെ മെഡിക്കല്‍ കോളജ് പരിസരത്തു പ്രകടനം നടത്തി. എം.ബി.ബി.എസ് വിദ്യാര്‍ഥികളായ വിനായക്, കെസിയ, ഡയാന, യാസിര്‍, ഷമീര്‍, അരുണ്‍ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."