3000 കവര്‍ നിരോധിത ലഹരി ഉല്പന്നങ്ങളുമായി ഒരാള്‍ പൊലിസ് പിടിയില്‍
കരുനാഗപ്പള്ളി: 3000 കവര്‍ നിരോധിത പുകയില ലഹരി ഉല്പന്നങ്ങളുമായി ഒരാളെ കരുനാഗപ്പള്ളി പൊലിസ് പിടികൂടി. തഴവ തെക്കുംമുറി കിഴക്ക് കണ്ണംപിളേത്ത് പ്രഭ (52)യാണ് പിടിയിലായത്. തഴവ എ.വി.ബി.എച്ച്.എസ്സിന് സമീപം കച്ചവടം നടത്തിയിരുന്നയാളുടെ പക്കല്‍ നിന്നുമാണ് പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. ഏകദേശം രണ്ട് ലക്ഷം രൂപ വിലവരുമെന്ന് കരുതുന്നു.
സ്കൂളിന് സമീപം ലഹരി ഉല്പന്നങ്ങള് വില്‍ക്കുന്നതായി കരുനാഗപ്പള്ളി എ.സി.പി ശിവപ്രസാദിന് ലഭിച്ച രഹസ്യവിവരത്തിന്റ അടിസ്ഥാനത്തില്‍ കടയില്‍ നടത്തിയ റെയ്ഡിലാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്. കൂള്‍ലിപ്പ് പോലുള്ള ലഹരി വസ്തുക്കള്‍ കുട്ടികളുടെ ഇടയില്‍ ഏറെ പ്രചാരമുള്ളതാണെന്നും ഇവകള്‍ സ്കൂള്‍ കേന്ദ്രീകരിച്ചാണ് വിറ്റഴിക്കപ്പെടുന്നതെന്നും ലഹരി ഉല്പന്നങ്ങള് മറ്റ് സ്ഥലങ്ങളിലേക്ക് കടത്തുന്ന പ്രധാനകണ്ണിയാണ് പിടിക്കപ്പെട്ടയാളെന്നും പൊലിസ് പറഞ്ഞു. റെയ്ഡില്‍ സീനിയര്‍ സി.പി.ഒ ഷാഫി, സി.പി.ഒമാരായ ശ്രീകുമാര്‍, രാജീവ്, അഡീഷണല്‍ എസ് ഐ രാജു പണിക്കര്‍ നേതൃത്വം നല്കി.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."