ക്ഷേമ രാജ്യത്തെ മോദി ക്ഷാമ രാജ്യമാക്കി: വി.എസ് ശിവകുമാര്‍
നേമം: ക്ഷേമ രാഷ്ട്രമായിരുന്ന ഭാരതത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷാമ രാഷ്ട്രമാക്കിയെന്ന് വി.എസ്.ശിവകുമാര്‍ എം.എല്‍.എ. കോണ്‍ഗ്രസ് കാട്ടാക്കട ബ്ലോക്ക് കമ്മിറ്റി പ്രാവച്ചമ്പലത്ത് കഴിഞ്ഞദിവസം സംഘടിപ്പിച്ച നരേന്ദ്രമോദിയെ കുറ്റവിചാരണ ചെയ്യുന്ന 'ജനകീയ സദസ് ' പരിപാടിയ്ക്ക് മുന്നോടിയായി നടന്ന പൊതു യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പതിറ്റാണ്ടുകളിലൂടെ കെട്ടിപ്പടുത്തതാണ് ക്ഷേമരാഷ്ട്രമെന്ന ഇന്ത്യ. രാജ്യത്തെ ഒരു സാമ്പത്തിക ശക്തിയാക്കിയത് കോണ്‍ഗ്രസ് സര്‍ക്കാരുകളാണ്. ഇതിനെ ഏതാനും ദിവസങ്ങളുടെ ഭരണം കൊണ്ട് നരേന്ദ്രമോദി തകര്‍ത്തുവെന്ന് അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റ് വണ്ടന്നൂര്‍ സന്തോഷ് അധ്യക്ഷനായി. പളളിച്ചല്‍ ഫാര്‍മേഴ്‌സ് ബാങ്ക് പ്രസിഡന്റ് അഡ്വ.എം.മണികണ്ഠന്‍ , ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ അഡ്വ.സഞ്ജയ്കുമാര്‍ , നരുവാമൂട് ജോയ് , ഹാന്‍ഡക്‌സ് പ്രസിഡന്റ് പെരിങ്ങമ്മല വിജയന്‍ , പളളിച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മല്ലികാ വിജയന്‍ , യൂത്ത് കോണ്‍ഗ്രസ് നി യോജക മണ്ഡലം പ്രസിഡന്റ് അഡ്വ.രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.
യോഗശേഷം വന്‍ ജന സാനിധ്യത്തില്‍ നരേന്ദ്രമോദിയെ പ്രതീകാത്മകമായി കുറ്റവിചാരണ ചെയ്തു.
അന്‍പത് ദിവസം കഴിഞ്ഞിട്ടും നോട്ടു നിരോധനം സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്ത മോദിയെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച് വിചാരണയ്ക്കു ശേഷം ശിക്ഷ വിധിച്ച് തൂക്കി ലേറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."