സര്‍ക്കാരുകളുടെ തെറ്റായ നയങ്ങളെ നേരിടാന്‍ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണം: ബിന്ദുകൃഷ്ണ
കൊല്ലം: കേന്ദ്ര ഗവണ്മെന്റിന്റെയും സംസ്ഥാന ഗവണ്മെന്റിന്റെയും തെറ്റായ നയങ്ങളെ നേരിടുവാന്‍ ബൂത്ത്തല നേതാക്കന്മാര് ജാഗ്രത പാലിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ. കരുനാഗപ്പള്ളി തൊടിയൂര്‍ മണ്ഡലത്തില്‍പ്പെട്ട 136-ാം നമ്പര്‍ ബൂത്തില്‍ ബൂത്ത് കമ്മിറ്റി രൂപീകരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍. ബൂത്ത് തല പുനസംഘടനയ്ക്കാണ് ആദ്യപരിഗണന. ഈമാസം 1 മുതല്‍ 28 വരെയുള്ള കാലയളവില്‍ ജില്ലയിലെ മുഴുവന്‍ ബൂത്ത് കമ്മിറ്റികളും പുനസംഘടിപ്പിക്കുമെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു. ബൂത്ത് പ്രസിഡന്റ് സാജിത് അധ്യക്ഷത വഹിച്ചു. സി.ആര് മഹേഷ്, ചിറ്റുമൂല നാസര്‍, മുനമ്പത്ത് വഹാബ്, ഡി തങ്കച്ചന്, കൃഷ്ണവേണി ശര്‍മ്മ, എന്‍. അജയകുമാര്‍, കെ.എ ജവാദ്, സി.ഒ കണ്ണന്, ഷിബു എസ് തൊടിയൂര്‍, ബിന്ദു വിജയകുമാര്‍, പുതുക്കാട് ശ്രീകുമാര്‍, ബി. വിജയകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."