ഇ. അഹമ്മദിനോടുള്ള അനാദരവ് കേരള ജനതയോടുള്ള അവഹേളനം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
കുണ്ടറ: കാല്‍നൂറ്റാണ്ടുകാലം പാര്‍ലമെന്റ് അംഗവും പത്തുവര്‍ഷക്കാലം കേന്ദ്രമന്ത്രിയുമായിരുന്ന ഇ.അഹമ്മദിനോട് കേന്ദ്ര സര്‍ക്കാര്‍ കാണിച്ച അനാദരവ് കേരളത്തിലെ മുഴുവന്‍ ജനങ്ങളോടുമുള്ള അവഹേളനവുമാണെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ.
മുസ്‌ലിം ലീഗ് കുണ്ടറ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇ.അഹമ്മദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രാജ്യത്തെ മുഴുവന്‍ ജനസമൂഹത്തെയും കേന്ദ്ര സര്‍ക്കാര്‍ അപമാനിച്ചിരിക്കുകയാണ്.മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് പി.അബ്ദുല്‍ ഗഫൂര്‍ ലബ്ബ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ശരീഫ് ചന്ദനത്തോപ്പ് സ്വാഗതവും ട്രഷറര്‍ മുഹമ്മദ് സിദ്ധീഖ് നന്ദിയും പറഞ്ഞു.
തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി പ്രാര്‍ത്ഥന നടത്തി. കെ.പി.സി.സി വൈസ് പ്രസിഡന്റ് എ. ഷാനവാസ്ഖാന്‍, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം. അന്‍സാറുദീന്‍, വിവിധ കക്ഷി നേതാക്കളായ ടി.സി വിജയന്‍, ബാബുരാജ്, അഡ്വ. ധര്‍മരാജന്‍, സേതുനാഥ്, സിറാജുദീന്‍, സൈഫുദീന്‍ മുസ്‌ലിയാര്‍, വരവിള നവാസ്, കെ.യു ബഷീര്‍, പ്രൊഫ. അബ്ദുല്‍ സലാം, കേരളപുരം ലത്തീഫ് സംസാരിച്ചു.
ചടയമംഗലം: മുസ്‌ലിം ലീഗ് ഇളമാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇ.അഹമ്മദ് അനുസ്മരണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.അന്‍സാറുദീന്‍ ഉദ്ഘാടനം ചെയ്തു. ജീവിതത്തില്‍ ഉടനീളം കര്‍മനിരതനായിരുന്ന നേതാവിനെയാണ് നഷ്ടപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. അവസാന നിമിഷങ്ങളില്‍ പോലും അദ്ദേഹം രാജ്യത്തിനായാണ് ചെലവഴിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.എം മുസ്തഫ അധ്യക്ഷത വഹിച്ചു. ഐ മുഹമ്മദ് റഷീദ്, റമീസ് കാരാളിക്കോണം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."