കല്ലാച്ചിയില്‍ നടപ്പാത കൈയടക്കി ഫഌക്‌സ് ബോര്‍ഡുകള്‍
നാദാപുരം: കല്ലാച്ചി അങ്ങാടിയിലെ നടപ്പാതകളെ മറച്ച് ഫഌക്‌സ് ബോര്‍ഡുകള്‍. പ്രധാനപ്പെട്ട ര@ണ്ടു ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന പോസ്റ്റാഫിസ് പരിസരത്താണ് പൊതുപരിപാടികളുടെ കൂറ്റന്‍ പരസ്യ ബോര്‍ഡുകള്‍ കൊ@് നിറയുന്നത്.
ഇവിടെ ആളുകള്‍ക്ക് നടന്നു പോകാനുള്ള നടപ്പാത പോസ്റ്റാഫിസിന്റെ മതിലിനോട് ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ ബോര്‍ഡുകള്‍ മതിലില്‍ ചാരി സ്ഥാപിച്ചതിനാല്‍ ആളുകള്‍ക്ക് നടപ്പാതയില്‍ നിന്നും വെളിയിലിറങ്ങി പ്രധാന റോഡിലൂടെ നടക്കേ@ണ്ട സ്ഥിയാണ്.
തിരക്ക് കാരണം നടപ്പാതയെ സീബ്രാവരയിട്ടാണ് യോചിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ആളുകള്‍ക്ക് മുന്നോട്ടു നടന്ന് ബോര്‍ഡുകള്‍ ഇല്ലാത്ത സ്ഥലത്തു കൂടി വേണം നടപ്പാതയിലേക്കു കയറാന്‍. അപകട മേഖലയായ ഇവിടെ അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകള്‍ എടുത്തുമാറ്റണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."