മധ്യപ്പാടി കോളനിയിലും വെളിച്ചമെത്തി
മാനന്തവാടി: വര്‍ഷങ്ങളായുള്ള വൈദ്യതിക്കായുള്ള മധ്യപ്പാടി കോളനിവാസികളുടെ സ്വപ്നം യാഥാര്‍ഥ്യമായി. സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ ഭാഗമായാണ് തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ അരണപ്പാറ മധ്യപ്പാടി കോളനിയില്‍ കെ.എസ്.ഇ.ബി വൈദ്യുതീകരണം നടത്തിയത്.
വൈദ്യുതി ബോര്‍ഡിന്റെ 9 ലക്ഷം രൂപ ചെലവിട്ടാണ് കോളനിയിലെ 28 വീടുകളില്‍ വൈദ്യുതി എത്തിച്ചത്. വനത്തിനുളളിലെ കോളനിയില്‍ കെ.എസ്.ഇ.ബി. ജീവനക്കാരുടെയും നാട്ടുകാരുടെയും നിതാന്ത പരിശ്രമത്തിനെ തുടര്‍ന്നാണ് വൈദ്യുതീകരണം പൂര്‍ത്തീകരിച്ചത്. വൈദ്യുതീകരണത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മായാദേവി നിര്‍വഹിച്ചു. കെ അനന്തന് നമ്പ്യാര്‍ അധ്യക്ഷനായി. എക്സിക്യുട്ടീവ് എന്‍ജിനിയര്‍ കെ.ടി മാത്യു, ബേഗുര്‍ റെയ്ഞ്ച് ഓഫിസര്‍ നജ്മല്‍ അമീന്, പി.വി ബാലകൃഷ്ണന്, സതീശന്, സാലി വര്‍ഗ്ഗീസ്, അബ്ദുല്‍ സലാം, ഒ.പി ഹസ്സന്, ശശികുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."