ന്യൂജെന്‍ മൈന്‍ഡ്
അച്ഛനൊക്കെ ഓള്‍ഡാ
'ന്യൂജെന്‍ പിള്ളേരെന്നു വച്ചാ വളരെ ഓപ്പണ്‍ മൈന്‍ഡാ...
അച്ഛനെപ്പോഴും എന്തിനാ ഈ പഴഞ്ചന്‍ കഥയും പറഞ്ഞോണ്ടിരിക്കണേ.. കാലം മാറിയതൊന്നുമറിഞ്ഞില്ലേ. എപ്പൊ നോക്കിയാലും ഞങ്ങള്‍ അങ്ങിനെയായിരുന്നു. അല്ലാ ഇങ്ങിനെയായിരുന്നുമെന്നുള്ള കഥകള്‍ മഹാ ബോറാ. വെറും വളിപ്പീര്.'
മകളുടെ വര്‍ത്തമാനം കേട്ട് ദേഷ്യം വന്നെങ്കിലും ഒന്നും പറഞ്ഞില്ല.
'നിങ്ങളാണ് എല്ലാത്തിനും വളം വച്ചു കൊടുക്കണേ.. പുന്നാരിച്ചിട്ട് കിട്ടിയില്ലേ...?'
അടുക്കളയില്‍നിന്ന് ഭാര്യയുടെ പഴിയാ..
'അച്ഛനും അമ്മയും കൂടുതലൊന്നും വിചാരിക്കണ്ടാ. ഞങ്ങളുടെ മൈന്‍ഡ് വേറെയാ..
അടിപൊളിയായി ജീവിക്കണം. സെല്‍ഫിഷാണെന്ന് കൂട്ടിക്കോളൂ..
അല്ലാതെ സെന്‍ഡി അടിച്ചിരിക്കാനും പഴയതുപോലെ ജീവിക്കാനും പുതിയ പിള്ളേരെ കിട്ടില്ല....'
പറഞ്ഞ് വെറുതെ മൂഡ് കളയണ്ടാന്നു കരുതി പുസ്തകവുമെടുത്തു വായനശാലയിലേക്കു നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."