HOME
DETAILS
MAL
കേരളത്തെ ജാതികളുടെ തടവറയാക്കാന്‍ മുന്നണികളുടെ ശ്രമം
backup
February 06 2017 | 07:02 AM
കണ്ണൂര്‍: കേരളത്തെ ജാതികളുടെ തടവറയാക്കാനാണു യു.ഡി.എഫ്, എല്‍.ഡി.എഫ് മുന്നണികള്‍ ശ്രമിക്കുന്നതെന്നു ജനാധിപത്യ രാഷ്ട്രീയസഭ ജില്ലാ കണ്വന്ഷന്. ഇരുമുന്നണികളില്‍നിന്നും സ്വാതന്ത്ര്യംനേടാന്‍ പട്ടികവിഭാഗങ്ങള്‍ തയാറായെന്നതിനുള്ള തെളിവാണു ജനാധിപത്യ രാഷ്ട്രീയസഭയുടെ മുന്നേറ്റമെന്നും കണ്വന്ഷന് അഭിപ്രായപ്പട്ടു. പട്ടിക വിഭാഗങ്ങള്‍ രാഷ്ട്രീയ ശക്തികളാകണമെന്നും കണ്വന്ഷന് ആവശ്യപ്പെട്ടു.
ചെയര്‍പേഴ്സണ്‍ സി.കെ ജാനു ഉദ്ഘാടനം ചെയ്തു. പ്രകാശന് മോറാഴ അധ്യക്ഷനായി. ആക്ടിങ് ചെയര്മാന് ഇ.പി കുമാരദാസ് മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍ സംഘടനാ റിപോര്‍ട്ട് അവതരിപ്പിച്ചു.
ബിനു, കുഞ്ഞിരാമന്, മീനാക്ഷി, സോമന് കാളിയകോട്, പ്രസീത അഴീക്കോട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."