മന്‍സൂറിന്റെ കൊല: രണ്ടാം പ്രതിയെ നാലുദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു
കാസര്‍കോട്: തളങ്കര സ്വദേശി മന്‍സൂറലിയെ കൊന്ന് 2,60,000 രൂപ കൊള്ളയടിച്ച കേസിലെ രണ്ടാംപ്രതി ബണ്ട്വാള്‍ കറുവപ്പാടി മിത്തനടുക്കയിലെ അബ്ദുല്‍ സലാമി (30)നെ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഈമാസം ഒമ്പത് വരെ പൊലിസ് കസ്റ്റഡിയില്‍വിട്ടു. 2,60,000 രൂപയില്‍ ഒരുലക്ഷത്തില്പരം രൂപ സലാമിനാണ് കിട്ടിയതെന്ന് പൊലിസ് പറഞ്ഞു. ഉപ്പളയിലെ ജ്വല്ലറിയില്‍ നിന്നും രണ്ട് മാലയും ഒരു ബ്രേസ്ലെറ്റും വാങ്ങിയ പ്രതി ബാക്കി പണം ഉപയോഗിച്ചത് കൂടോത്രത്തിനാണെന്ന് പൊലിസിന് വിവരം ലഭിച്ചു.
ഉപ്പളയിലെ ഒരു ജ്യോതിഷാലയത്തിന് മുന്നിലെത്തിയ വെള്ള വസ്ത്രം ധരിച്ച സ്വാമിക്ക് ആദ്യം 32,000 രൂപയും പിന്നീട് 12,000 രൂപയും നല്‍കിയിരുന്നു.
പൊലിസിന് പ്രതികളെ കണ്ടെത്താതിരിക്കാന്‍ കൂടോത്രം ചെയ്യാനാണ് പണം നല്‍കിയതെന്ന് സലാം പൊലിസിനോട് പറഞ്ഞു. കൂടോത്രം ചെയ്ത സ്വാമി തന്നെ കേസില്‍ കുടുങ്ങുന്ന സ്ഥിതിയാണെന്നും സ്വാമിയെ അന്വേഷിച്ചുവരുന്നതായി സി.ഐ വി.വി മനോജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."