HOME
DETAILS
MAL
വാട്സ് ആപ് അപവാദം: പ്രതികളെ അറസ്റ്റ് ചെയ്തു
backup
February 06 2017 | 07:02 AM
ആദൂര്‍: മുളിയാര്‍ ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്തിനെ വാട്സ് ആപ് ഗ്രൂപ്പില്‍ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ സി.പി.എം പ്രവര്ത്തകന് മുഹമ്മദലി മുണ്ടപ്പളളം, സിദ്ധീഖ് ചാല്‍ക്കര എന്നിവരെ ആദൂര്‍ പോലീസ് ആറസ്റ്റ് ചെയ്തു. നമ്മുടെ മല്ലം, വോയ്സ് ഓഫ് ബോവിക്കാനം ഗ്രൂപ്പുകളിലാണ് തേജോവധം ചെയ്യും വിധം പോസ്റ്റുകള്‍ പ്രചരിപ്പിച്ചതെന്ന് അനീസയുടെ പരാതിയില്‍ അറിയിച്ചിരുന്നു. ജില്ലാ പൊലിസ് മേധാവിക്ക് നല്കിയ പരാതിയിലാണ് ആദൂര്‍ പൊലിസ് കേസെടുത്തത്. സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ പരാതി സത്യമാണെന്ന് തെളിഞ്ഞതോടെയാണ് പൊലിസ് പ്രതികളെ അറസ്റ്റുചെയ്തത്. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് മന്‍സൂര്‍ മല്ലത്തിന്റെ ഭാര്യയാണ് മുളിയാര്‍ ഗ്രാമ പഞ്ചായത്ത് അംഗം അനീസ മല്ലത്ത്. കഴിഞ്ഞ ഡിസംബറിലാണ് അനീസ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."