HOME
DETAILS
MAL
റെയില്‍ വേയുടെ പച്ചക്കൊടി; ഇനി ആന്തമാനിലും ട്രെയിനോടും
backup
February 06 2017 | 08:02 AM
ന്യൂഡല്‍ഹി: ആന്തമാന്‍- നിക്കോബാര്‍ ദ്വീപുകളില്‍ റെയില്‍ ഗതാഗതം ആരംഭിക്കുന്നതിന് ഇന്ത്യന്‍ റെയില്‍വേയുടെ പച്ചക്കൊടി. പോര്‍ട് ബ്ലെയറിനേയും ദിഗ്ലിപൂരിനേയും ബന്ധിപ്പിച്ചുകൊണ്ട് 240 കിലോമീറ്റര്‍ ദൂരത്തിലുള്ള റെയില്‍പാതയാണ് വരാന്‍ പോകുന്നത്.
ഈ ദ്വീപിന്റെ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തെത്താന്‍ 14 മണിക്കൂര്‍ ബസ്സില്‍ സഞ്ചരിക്കണം. സമുദ്രയാത്രയാണെങ്കിലോ 24 മണിക്കൂറെടുക്കും. ഈ സാഹചര്യത്തിലാണ് റെയില്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
നയതന്ത്ര പ്രാധാന്യവും വിനോദസഞ്ചാര സാധ്യതകളും കണക്കിലെടുത്താണ് റെയില്‍വെ ഈ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. 2,413.68 കോടി രൂപയാണ് പദ്ധതിക്കായി ചെലവ് പ്രതീക്ഷിക്കുന്നത്. റെയില്‍ പാത യാഥാര്‍ത്ഥ്യമാകുന്നതോടെ ദ്വീപിലെ വിനോദ സഞ്ചാര മേഖലയില്‍ സന്ദര്‍ശകരുടെ എണ്ണം ആറ് ലക്ഷമായി വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."