ലുലു ഗ്രൂപ് ഹായിലില്‍ പുതിയ മാള്‍ തുറന്നു; 2020 നുള്ളില്‍ സഊദിയില്‍ 20 പുതിയ മാര്‍ക്കറ്റുകള്‍ ലക്ഷ്യം
റിയാദ്: പ്രമുഖ ബിസിനസ് ഗ്രൂപ്പായ ലുലു ഗ്രൂപ്പ് സഊദിയില്‍ പുതിയ ഒരു ഷോപ്പിംഗ് മാള്‍ കൂടി തുറന്നു. സഊദിയുടെ വടക്കു പടിഞ്ഞാറു ഭാഗത്ത് ഹായില്‍ നഗരത്തിലാണ് ലുലുവിന്റെ എട്ടാമത്തെ പുതിയ മാള്‍ ഉദ്ഘാടനം ചെയ്തത്.
നിലവില്‍ റിയാദില്‍ മൂന്ന് മാളുകളും , ജിദ്ദ, ദമാം, ഖോബാര്‍,ജുബൈല്‍ എന്നിവിടങ്ങളില്‍ ഓരോ മാളുകളുമടക്കം ഏഴു മാളുകളുകളാണുള്ളത്. 2020 നുള്ളില്‍ സഊദിയില്‍ വിവിധ പട്ടണങ്ങളിലായി 20 മാളുകള്‍ കൂടി തുറക്കാനാണ് പദ്ധതിയെന്ന് ലുലു ഗ്രൂപ്പ് ഉദ്ഘാടനത്തോടനുബന്ധിച്ചു വ്യക്തമാക്കി.
റീട്ടെയില്‍ രംഗത്തു സഊദിയില്‍ വിദേശികളോടൊപ്പം സ്വദേശികളുടെയും പ്രധാന കേന്ദ്രമായി മാറാന്‍ ലുലുവിനു കഴിഞ്ഞിട്ടുണ്ട്. സഊദി വിഷന്‍ 2030 പ്രഖ്യാപനത്തോടെ രാജ്യത്ത് വന്‍ തോതില്‍ വിദേശ നിക്ഷേപം വരുത്താന്‍ നിലവിലെ ഭരണകൂടത്തിനായിട്ടുണ്ടെന്നും ലുലു ഗ്രൂപ്പ് പറഞ്ഞു.
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ സാന്നിധ്യത്തില്‍ ഹയില്‍ പ്രവിശ്യ അണ്ടര്‍ സെക്രട്ടറി ഡോ: സഊദ് ഹമൂദ് അല്‍ ബുഗാമി ഉദ്ഘാടനം ചെയ്തു.
സിഇഒ സൈഫി രൂപവലാ, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അഷ്‌റഫ് അലി, വിവിധ മേഖലകളിലെ ഉന്നത ഉദ്യോഗസ്ഥര്‍, ബിസിനസ് പ്രമുഖര്‍, സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഇതോടെ ആഗോള തലത്തില്‍ ലുലു മാളുകളുടെ എണ്ണം 135 ആയി ഉയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."