കുടിയേറ്റക്കാര്‍ കുടിയേറ്റം തടയുമ്പോള്‍
അമേരിക്ക കുടിയേറ്റങ്ങളുടെ നാടാണ്. ഏഷ്യയില്‍ നിന്ന് അമേരിക്കയിലെ ആദ്യ നിവാസികളായ റെഡ് ഇന്ത്യന്‍സ് എത്തുന്നതോടെ ആരംഭിക്കുന്നു അമേരിക്കന്‍ കുടിയേറ്റചരിത്രം. കൊളംബസിന്റെ അമേരിക്കന്‍ പര്യവേക്ഷണമാണ് യൂറോപ്യനെ അമേരിക്കന്‍ മണ്ണിലെത്തിച്ചതും ഇന്ന് കാണുന്ന രീതിയില്‍ രൂപാന്തരപ്പെടുത്തിയതും. കുടിയേറ്റക്കാരുടെ നാടായ അമേരിക്ക ഇപ്പോള്‍ കുടിയേറ്റക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.
കോടതി സ്‌റ്റേ ചെയ്ത പ്രസ്തുത ഉത്തരവ് പുറപ്പെടുവിച്ചതാകട്ടെ, സ്‌കോട്‌ലാന്റില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ മേരിയുടെ പുത്രന്‍ ട്രംപും. അദ്ദേഹത്തിന്റെ ഭാര്യ മെലാനിയയും കുടിയേറ്റക്കാരിയാണ്. ട്രംപ് അമേരിക്കയിലേക്ക് പ്രവേശനം നിഷേധിച്ചതാകട്ടെ അമേരിക്കയുടെ ഇടപെടലുകള്‍ അഭയാര്‍ത്ഥികളാക്കിയ സിറിയയിലേയും ഇറാഖിലേയുമെല്ലാം പൗരന്‍മാര്‍ക്കും.
ആഷിഖ് മടക്കിമല
ട്രംപിനെ പരിശോധിക്കാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് തയാറാകണം
അമേരിക്കന്‍ കോണ്‍ഗ്രസും ട്രംപിന്റെ മന്ത്രിസഭയിലെ ഉത്തരവാദിത്തപ്പെട്ട അംഗങ്ങളും ഇത് എത്രയും പെട്ടെന്ന് പുനപരിശോധിക്കേണ്ടതാണ്. അതിന് ഇപ്പറഞ്ഞതിലും ശക്തമായ ഒരു കാരണം കൂടിയുണ്ട്. ഇത് അങ്ങേയറ്റം അപകടകരമാണ്. അമേരിക്ക ലക്ഷ്യമിടുന്നത് തീവ്രവാദികള്‍ക്കെതിരേയുള്ള യുദ്ധമെന്നതിനേക്കാള്‍ ഇസ്‌ലാമിനെതിരേയുള്ള യുദ്ധമാണെന്ന ധാരണ കൂടുതല്‍ വിശ്വാസ്യതയോടെ തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് ഈ ഉത്തരവിലൂടെ കൊട്ടിഘോഷിക്കാം. ഭീരുവായ കരുത്തില്ലാത്ത അമേരിക്കയേക്കാള്‍ കൂടുതലൊന്നും അവര്‍ ആഗ്രഹിക്കുന്നില്ല.
ഈ നിരോധനം അമേരിക്കയ്‌ക്കെതിരേ പൊരുതാനുള്ള അവരുടെ ശ്രമങ്ങള്‍ക്ക് ആക്കംകൂട്ടുന്നുണ്ടെങ്കില്‍ ഇതിന് പ്രകോപനമാകുന്നത് സ്ഥിരബുദ്ധിയില്ലാത്ത മുന്‍പരിചയമില്ലാത്ത ഒരു പ്രസിഡന്റിന്റെ ഭാഗത്തുനിന്നുണ്ടായ ഈ അമിത പ്രതികരണമാണ്.
അമേരിക്കയുടെ മുതിര്‍ന്ന നേതാവ് തങ്ങളുടെ വിശ്വാസത്തെ കളങ്കപ്പെടുത്തി രംഗത്തുവന്ന സാഹചര്യത്തില്‍ മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ സഖ്യകക്ഷികള്‍ അമേരിക്കയോട് സഹകരിക്കണോ വേണ്ടയോ എന്നത് തീരുമാനിക്കും. തങ്ങളുടെ ദേശത്ത് ബോംബ് വര്‍ഷിക്കാന്‍ ധൈര്യം കാണിക്കുകയും ദുരിതമനുഭവിക്കുന്ന തങ്ങളുടെ ദേശക്കാര്‍ക്ക് അഭയം നല്‍കാന്‍ ഭയക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതിന്റെ ഗുണദോഷങ്ങളെക്കുറിച്ച് അമേരിക്കന്‍ സൈനിക ഓപ്പറേഷനെ പിന്തുണയ്ക്കുന്ന അഫ്ഗാനികളും ഇറാഖികളും പുനപരിശോധിക്കും.
അനൂപ് എന്‍ ജോസഫ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."