HOME
DETAILS

14 ജീവനക്കാര്‍ക്ക് ബ്രൂസിലോസിസ്; രോഗവിവരം ആരോഗ്യവകുപ്പ് മറച്ചുവച്ചു

  
backup
February 06, 2017 | 10:11 PM

%e0%b4%b0%e0%b5%8b%e0%b4%97%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%b0%e0%b4%82-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ae

പാലക്കാട്: തിരുവിഴാംകുന്ന് സര്‍ക്കാര്‍ കന്നുകാലി ഗവേഷണകേന്ദ്രത്തിലെ 14 ജീവനക്കാര്‍ക്ക് ബ്രൂസിലോസിസ് രോഗബാധ സ്ഥിരീകരിച്ചു. എന്നാല്‍ ആര്‍ക്കൊക്കെയാണ് രോഗം ബാധിച്ചതെന്ന കാര്യം ജീവനക്കാരില്‍ നിന്ന് ആരോഗ്യവകുപ്പ് മറച്ചുവയ്ക്കുകയാണ്.


ഉരുക്കള്‍ പട്ടിണിയിലാകുകയും ഫാമിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുമെന്നതുമാണ് രോഗവിവരം രഹസ്യമാക്കിവയ്ക്കാന്‍ കാരണമെന്ന് ബന്ധപ്പെട്ടവര്‍ തന്നെ സമ്മതിക്കുന്നുണ്ട്. പ്രതിരോധമെന്ന പേരിലാണ് രോഗബാധിതര്‍ക്ക് നിലവില്‍ ചികിത്സ നല്‍കുന്നത്. നേരത്തെ ഫാമിലെ മൃഗങ്ങളില്‍ രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നൂറോളം ജീവനക്കാരില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തിയിരുന്നു.


മൃഗങ്ങളെ പരിപാലിക്കുന്ന മുഴുവന്‍ ജീവനക്കാരുടെയും രക്തസാംപിള്‍ മണിപ്പാലിലെ അത്യാധുനിക ലബോറട്ടറിയില്‍ പരിശോധിച്ചിരുന്നു. ചില ജീവനക്കാരുടെ രക്തസാംപിളില്‍ ബ്രൂസെല്ലാ ബാക്ടീരിയ ആന്റിബോഡി കണ്ടെത്തിയതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്കു മുന്‍പ് അവരുടെ രക്തം കൂടുതല്‍ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. ഈ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പരിശോധനാഫലം ഇന്നലെയാണ് ആരോഗ്യവകുപ്പിന് ലഭിച്ചത്. ബ്രൂസിലോസിസ് രോഗം മനുഷ്യരില്‍ ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ടാക്കില്ലെന്നും കൃത്യമായ തുടര്‍ചികിത്സകൊണ്ട് രോഗമുക്തി നേടാമെന്നുമാണ് പാലക്കാട് ഡെപ്യൂട്ടി ഡി.എം.ഒ നാസര്‍ അറിയിച്ചത്.


അതേസമയം രോഗവാഹകരായ ജീവനക്കാരില്‍ നിന്നു രോഗകാര്യം മറച്ചുവയ്ക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനവും മനുഷ്യത്വരഹിതവുമാണെന്ന് ആരോഗ്യവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ 'സുപ്രഭാത' ത്തോട് വ്യക്തമാക്കി.
കഠിനവും ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്നതുമായ പനി, വന്ധ്യത, വൃഷ്ണങ്ങളില്‍ വീക്കവും പഴുപ്പും, കഴുത്തിലും സന്ധികളിലും കടുത്ത വേദന, സ്ത്രീകളില്‍ ഗര്‍ഭം അലസല്‍ എന്നിവ രോഗബാധിതര്‍ക്ക് വരാമെന്ന് ആരോഗ്യവകുപ്പുതന്നെ സമ്മതിക്കുമ്പോഴാണു രോഗം വലിയ പ്രശ്‌നമുണ്ടാക്കില്ലെന്നും ഭയക്കേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്.
രോഗം ബാധിച്ച ജീവനക്കാര്‍ രോഗമില്ലാത്ത മൃഗങ്ങളെ പരിചരിക്കുന്നതിലൂടെ അവയ്ക്ക് രോഗം പകരാനുള്ള സാഹചര്യം, രോഗമുള്ളത് അറിയാതെ കുടുംബജീവിതം നയിക്കുന്നതിലൂടെ ജീവിതപങ്കാളികള്‍ക്ക് രോഗം വരാനുള്ള സാഹചര്യം എന്നിവയൊന്നും പരിഗണിക്കാതെ രോഗവിവരം രഹസ്യമാക്കിവയ്ക്കുന്നതില്‍ ആരോഗ്യവകുപ്പിലെ ഒരു വിഭാഗം ജീവനക്കാര്‍ക്കു തന്നെ അമര്‍ഷമുണ്ട്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  9 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  9 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  9 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  9 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  9 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  9 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  9 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  9 days ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  9 days ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  9 days ago