HOME
DETAILS
MAL
'പെന്‍ഷന്‍ കിട്ടാതെ വീട്ടമ്മയുടെ ആത്മഹത്യ: സര്‍ക്കാര്‍ കണ്ണ്തുറക്കണം'
backup
January 14 2018 | 04:01 AM
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങിയത് കാരണം വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവമെങ്കിലും സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവറായിരുന്ന കൂത്താട്ടുകുളം വാളായിക്കുന്ന് തട്ടുംപുറത്ത് മാധവന്റെ വിധവ തങ്കമ്മയാണ് പെന്‍ഷന്‍ മുടങ്ങിയതു കാരണം ആത്മഹത്യ ചെയ്തത്. മനോദൗര്‍ബല്യമുള്ള മകന്‍ ഉള്‍പ്പടെയുള്ള കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗമായിരുന്നു ഇവരുടെ തുച്ഛമായ പെന്‍ഷന്‍. അഞ്ചു മാസമായി അത് മുടങ്ങിയതോടെ കടംകയറി നില്‍ക്കക്കള്ളിയില്ലാതെയാണ് വീട്ടമ്മ ആത്മഹത്യ ചെയ്തത്.
പെന്‍ഷന്‍കാരില്‍ മിക്കവരുടെയും അവസ്ഥ ഇതാണ്. ഇനിയെങ്കിലും ഇതൊരു മാനുഷിക പ്രശ്‌നമായി കണ്ട് മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."