HOME
DETAILS

മന്ത്രിയാകാനുള്ള കോവൂര്‍ കുഞ്ഞുമോന്റെ നീക്കത്തിന് തടയിട്ട് പാര്‍ട്ടി

  
backup
January 14 2018 | 04:01 AM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%95%e0%b4%be%e0%b4%a8%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%95%e0%b5%8b%e0%b4%b5%e0%b5%82%e0%b4%b0%e0%b5%8d


കൊല്ലം: എന്‍.സി.പിയില്‍ ലയിച്ച് മന്ത്രിയാകാനുള്ള കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എയുടെ നീക്കത്തിന് തടയിട്ട് പാര്‍ട്ടി നേതൃത്വം. സ്വതന്ത്രനായി മല്‍സരിച്ചവര്‍ക്ക് മറ്റു രാഷ്ട്രീയ പാര്‍ട്ടിയില്‍ ലയിച്ച് മന്ത്രിയാകാന്‍ കഴിയില്ലെന്ന നിയമവശം ഉന്നയിച്ച് നിയമയുദ്ധത്തിനൊരുങ്ങുകയാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം.
കുറേ നാളുകളായി ആര്‍.എസ്.പി ലെനിനിസ്റ്റുമായി സ്വരച്ചേര്‍ച്ചയിലല്ലാത്ത പാര്‍ട്ടി അസി.സെക്രട്ടറികൂടിയായ കുഞ്ഞുമോന്‍ ആര്‍.എസ്.പി ലെനിനിസ്റ്റിന്റെ പേരില്‍ മന്ത്രിയാകേണ്ടെന്ന് ആവശ്യവുമായി സംസ്ഥാന ജനറല്‍ സെക്രട്ടറി അമ്പലത്തറ ശ്രീധരന്‍നായരും രംഗത്തെത്തി.
2001 മുതല്‍ ജില്ലയിലെ സംവരണമണ്ഡലമായ കുന്നത്തൂരില്‍ നിന്നുള്ള നിയമസഭാംഗമാണ് കുഞ്ഞുമോന്‍. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ആര്‍.എസ്.പി ഇടതുമുന്നണി വിട്ടപ്പോള്‍ പാര്‍ട്ടി എം. എല്‍. എയായിരുന്ന കുഞ്ഞുമോനും യു.ഡി.എഫിലെത്തിയിരുന്നു. ഇടക്ക് ഡെപ്യൂട്ടീ സ്പീക്കര്‍ സ്ഥാനം കുഞ്ഞുമോന് യു.ഡി.എഫ് നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പാര്‍ട്ടിയിലെ ഒരു വിഭാഗം എതിര്‍ത്തു.
അന്നു തൊട്ട് നേതൃത്വവുമായി ഇടഞ്ഞുനിന്ന കുഞ്ഞുമോന്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തവേളയിലാണ് ആര്‍.എസ്.പി ലെനിനിസ്റ്റ് രൂപീകരിച്ച് വീണ്ടും ഇടതുമുന്നണിയിലെത്തിയത്. ഇടതു സ്വന്തന്ത്രനായി മല്‍സരിച്ച കുഞ്ഞുമോന്‍ തുടര്‍ച്ചയായി നാലാമതും കുന്നത്തൂരില്‍ നിന്നു തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. മുന്നണി ഘടക കക്ഷിയല്ലാത്തതിനാല്‍ കോരളാ കോണ്‍ഗ്രസ് ബിയിലെ ഗണേഷ്‌കുമാര്‍,സി.എം.പിയിലെ എന്‍. വിജയന്‍പിള്ള എന്നിവര്‍ക്കൊപ്പം കുഞ്ഞുമോനെയും ഇടതുമുന്നണി മന്ത്രിസ്ഥാനത്തിന് പരിഗണിച്ചിരുന്നില്ല. എന്നാല്‍ എന്‍.സി.പിയുടെ രണ്ടു എം.എല്‍.എമാരും കേസില്‍പ്പെട്ടതിനാല്‍ കുഞ്ഞുമോനെ, എന്‍.സി.പിയില്‍ ലയിപ്പിച്ച് മന്ത്രിയാക്കാനുള്ള നീക്കം ശക്തമായതോടെയാണ് കുഞ്ഞുമോനെതിരെ പാര്‍ട്ടി രംഗത്തെത്തിയത്. കുഞ്ഞുമോനെതിരേ ഇടതുമുന്നണിക്ക് പരാതി നല്‍കുമെന്നും യു.ഡി.എഫിനൊപ്പം നില്‍ക്കുന്ന ആര്‍.എസ്.പി ഇടതുമുന്നണിയിലേക്ക് മടങ്ങണമെന്നും ശ്രീധരന്‍നായര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  an hour ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  3 hours ago