HOME
DETAILS
MAL
ജഡ്ജിമാരുടെ ആരോപണം; പരിഹരിച്ചിട്ടില്ലെങ്കില് രാഷ്ട്രപതി ഇടപെടണം: ഡി.എം.കെ
backup
January 14 2018 | 04:01 AM
ചെന്നൈ: സുപ്രിംകോടതി ജഡ്ജിമാരുടെ ആരോപണത്തിന് പരിഹാരമുണ്ടായിട്ടില്ലെങ്കില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഇടപെടണമെന്ന് ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്. ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് നിലവിലെ പ്രശ്നപരിഹാരത്തിന് അടിയന്തരമായി ശ്രമിക്കണമെന്നും ഇതിനായി സുപ്രിംകോടതി ജഡ്ജിമാര്‍ക്കിടയില്‍ ചര്‍ച്ച നടത്തണമെന്നും സ്റ്റാലിന് പറഞ്ഞു. കന്യാകുമാരി മുതല്‍ കശ്മിര് വരെയുള്ള ജനങ്ങള്‍ക്കിടയില്‍ ജനാധിപത്യം സംരക്ഷിക്കുന്ന കേന്ദ്രമാണ് സുപ്രിംകോടതി. അതിനാല്‍ നിലവിലെ പ്രതിസന്ധി ഉടന്‍ പരിഹരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."