അദൃശ്യകരങ്ങള്‍ക്ക് തന്നെ നിശബ്ദമാക്കാനാവില്ല, പുതിയ കോളവുമായി പ്രകാശ് രാജ്
ബംഗളൂരു: കന്നഡ ദിനപത്രമായ ഉദയവാണിയിലെ കോളം നിര്‍ത്തലാക്കി ഒരാഴ്ച്ചക്കുള്ളില്‍ പുതിയ കോളവുമായി നടന്‍ പ്രകാശ് രാജ്. കന്നഡ പത്രമായ പ്രജാവാണിയിലാണ് പ്രകാശ് രാജിന്റെ പുതിയ കോളം ആരംഭിക്കുന്നത്. ഉദയവാണിയിലെ തന്റെ കോളത്തില്‍ ബി.ജെ.പി ഉള്‍പ്പെടെയുള്ള വലതുപക്ഷ പാര്‍ട്ടികള്‍ക്കെതിരേ പ്രകാശ് രാജ് ശക്തമായ വിര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന്നിടെയാണ് മുന്നറിയിപ്പൊന്നുമില്ലാതെ കഴിഞ്ഞ ആഴച അദ്ദേഹത്തിന്റെ കോളം അവസാനിപ്പിച്ചത്. അദൃശ്യ കരണങ്ങളാണ് ഇതിന്റെ പിന്നിലെന്നായിരുന്നു പ്രകാശ് രാജിന്റെ ആരോപണം. 'അവരവര ഭാവക്ക' എന്നാണ് പ്രജാവാണിയില്‍ എഴുതുന്ന കോളത്തിന്റെ പേര്. പുതിയ കോളത്തിന്റെ കാര്യം പ്രകാശ് രാജ് ട്വിറ്ററിലൂടെ പങ്കുവച്ചു. പ്രിയപ്പെട്ട അജ്ഞാത കരങ്ങള്‍ക്ക് , നിങ്ങള്‍ക്ക് ഒരു ശബ്ദത്തെ തടയുമ്പോള്‍ അത് കൂടുതല്‍ ഉച്ചത്തിലാവും. നന്ദി എന്നെ കൂടുതല്‍ വിശാലവും കരുത്തേറിയതുമായ പ്ലാറ്റ്‌ഫോമിലേക്ക് നയിച്ചതിനെന്ന് പ്രകശ് രാജ് ട്വിറ്ററില്‍ കുറിച്ചു.
പ്രകാശ് രാജിന്റെ കോളം പ്രസിദ്ധീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും പ്രജാവാണി പത്രത്തിന്റെ സന്തോഷ് കുമാര്‍ പറഞ്ഞു. കോളവുമായി ബന്ധപ്പെട്ട് അദ്ദേഹം സമീപിച്ചിരുന്നു. അദ്ദേഹത്തിന് ഇങ്ങനെയൊരു അവസരം നല്‍കുന്നതില്‍ സന്തോഷമുണ്ട്. സിനിമ മേഖലയിലുള്ള മികച്ച രീതിയില്‍ വായിക്കുന്ന അപൂര്‍വം വ്യക്തിത്വമാണ് പ്രകാശ് രാജെന്ന് സന്തോഷ് കുമാര്‍ പറഞ്ഞു.
മൈസൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പത്രമാണ് പ്രജാവാണി. ഡെക്കാന്‍ ഹെറാള്‍ഡ് ദിനപത്രവും ഇവരാണ് പ്രസിദ്ധീകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."