ജഡ്ജിമാരുടെ ആരോപണം: വ്യവസ്ഥിതിയെ വിറപ്പിച്ചുവെന്ന് ബാര്‍ കൗണ്‍സില്‍
ന്യൂഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ വിമര്‍ശിക്കാനായി മുതിര്‍ന്ന നാലു ജഡ്ജിമാര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനം വ്യവസ്ഥിതിയെ വിറപ്പിച്ചുവെന്ന് അഭിഭാഷകരുടെ കാര്യനിര്‍വഹണ സമിതിയായ ബാര്‍ കൗണ്‍സില്‍. സുപ്രിംകോടതി ജഡ്ജിമാര്‍ക്കിടയിലുണ്ടായ അഭൂതപൂര്‍വമായ ഭിന്നിപ്പില്‍ ബാര്‍ കൗണ്‍സില്‍ ശക്തമായ വിയോജിപ്പ് അറിയിച്ചു. പ്രശ്‌നം കോടതിക്കകത്ത് പരിഹരിക്കപ്പെടണമെന്നാണ് കൗണ്‍സില്‍ ആഗ്രഹിക്കുന്നതെന്നും ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തിന് ശേഷം ഭാരവാഹികള്‍ അറിയിച്ചു.
പ്രശ്‌നം എളുപ്പത്തിലും സമാധാനപൂര്‍ണമായും പരിഹരിക്കുന്നതിനായി ജഡ്ജിമാരുമായി വരും ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തുമെന്നും ബാര്‍ കൗണ്‍സിലിന്റെ വികാരം ജഡ്ജുമാരെ അറിയിക്കുമെന്നും പ്രധാന ഭാരവാഹികള്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.
പരസ്യമായി വിഴുപ്പലക്കാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും വിഷയങ്ങള്‍ പറയാന്‍ കാമറയ്ക്ക് മുന്‍പിലേക്ക് പോകുന്നത് സംവിധാനത്തെ ദുര്‍ബലമാക്കുമെന്നും ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്ര പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."