നിര്‍ത്താതെ കരഞ്ഞു, ആശുപത്രി ജീവനക്കാരന്‍ നവജാതശിശുവിന്റെ കാലൊടിച്ചു
ന്യൂഡല്‍ഹി: നിര്‍ത്താതെ കരഞ്ഞതിന്റെ ദേഷ്യം തീര്‍ക്കാന്‍ ആശുപത്രി ജീവനക്കാരന്‍ ദിവസങ്ങള്‍ മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ കാല്‍ വലിച്ചൊടിച്ചു. ഉത്തരാഖണ്ഡിലെ റൂര്‍ക്കിയിലെ ഐറന്‍ ആശുപത്രിയിലാണ് സംഭവം. കൊടുംക്രൂരതയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കുട്ടികളുടെ ഐ.സി.യുവിലെ ജോലിക്കാരനാണ് പ്രതി.
ജനുവരി 25ന് ജനിച്ച കുഞ്ഞിനെ ശ്വാസസംബന്ധമായ രോഗബാധയെത്തുടര്‍ന്ന് 28ന് ആശുപത്രയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിരീക്ഷണത്തിനായാണ് കുഞ്ഞിനെ ഐ.സി.യുവിലിട്ടത്. കുറച്ചു കഴിഞ്ഞ് കുഞ്ഞ് കരയാന്‍ തുടങ്ങി. ഇയാള്‍ എഴുനേറ്റ് കുട്ടിയുടെ ഡയപ്പര്‍ മാറ്റാനെന്നോണം കാല്‍ പിടിച്ചു വലിച്ചു. കുറച്ചു സമയം ഇയാള്‍ ഇതു തുടര്‍ന്നു. ഈ സമയമെല്ലാം കുഞ്ഞ് ശക്തമായി കരയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കാലിന് ഒടിവ് സംഭവിച്ചതിന് ശേഷം കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായി. ഡെറാഡൂണിലെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം നടത്തിയ വിദഗ്ധ പരിശോധനയിലാണ് കുഞ്ഞിന്റെ കാല്‍ ഒടിഞ്ഞിരിക്കുന്നതായി കണ്ടത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സി.സി.ടി.വി ദൃശ്യങ്ങളടക്കമുള്ള കാര്യങ്ങള്‍ പുറത്തു വരികയായിരുന്നു.
രാത്രിയില്‍ ഡ്യൂട്ടിക്കിടെ ഉറങ്ങാന്‍ കഴിയാഞ്ഞപ്പോള്‍ ദേഷ്യം വന്നതാണെന്നാണ് ഈ കൊടുംക്രൂരതക്ക് ഇയാള്‍ നല്‍കുന്ന വിശദീകരണം.
ഇയാള്‍ ഇപ്പോള്‍ പൊലിസ് കസ്റ്റഡിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."