ഫൈസല്‍ വധം: പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതികളെ ഇന്നു പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കും. പ്രതികളുടെ റിമാന്‍ഡ് കാലാവധി ഇന്നു തീരുന്നതിനാലാണ് കോടതിയില്‍ വീണ്ടും ഹാജരാക്കുന്നത്. കഴിഞ്ഞ നവംബര്‍ 27, ഡിസംബര്‍ 6,7 തിയതികളിലാണ് പ്രതികള്‍ അറസ്റ്റിലായത്.
കൃത്യം നടത്തിയ കേസിലെ തിരൂര്‍ പുല്ലൂണി കരാട്ടുകടവ് സ്വദേശി കണക്കന് പ്രജീഷ് എന്ന ബാബു (30), വള്ളിക്കുന്ന് അത്താണിക്കല്‍ മുണ്ടിയംകാവ് പറമ്പ് സ്വദേശി പല്ലാട്ട് ശ്രീജേഷ് എന്ന അപ്പു(26), നന്നമ്പ്ര വെള്ളിയാമ്പുറം ചൂലന്‍കുന്ന് സ്വദേശിയും തിരൂര്‍ പുല്ലൂണിയില്‍ താമസക്കാരനുമായ തടത്തില്‍ സുധീഷ് കുമാര്‍ എന്ന കുട്ടാപ്പു (25) എന്നിവരെയും ഗൂഢാലോചനാ കേസിലെ പ്രതികളായ ഫൈസലിന്റെ സഹോദരീ ഭര്‍ത്താവ് കൊടിഞ്ഞി ചുള്ളിക്കുന്ന് പുല്ലാണി വിനോദ് (39), ഫൈസലിന്റെ മാതൃസഹോദര പുത്രന് പുല്ലാണി സജീഷ് ( 32), പുളിക്കല്‍ ഹരിദാസന് (30), ഇയാളുടെ ജ്യേഷ്ഠന് ഷാജി (39), ചാനത്ത് സുനില്‍ (39), കളത്തില്‍ പ്രദീപ് ( 32), പാലത്തിങ്ങല്‍ പള്ളിപ്പടി സ്വദേശി ലിജീഷ് എന്ന ലിജു (27), പരപ്പനങ്ങാടി സ്വദേശിയും വിമുക്തഭടനുമായ കോട്ടയില്‍ ജയപ്രകാശ് (50) എന്നിവരെയുമാണ് ഇന്നു രാവിലെ പതിനൊന്നിനു കോടതിയില്‍ ഹാജരാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."