HOME
DETAILS
MAL
തിരൂരില്‍ ബി.ജെ.പി പ്രവര്ത്തകന് വെട്ടേറ്റു
backup
February 07 2017 | 04:02 AM
തിരൂര്‍: കട പൂട്ടി വീട്ടിലേക്ക് പോകുന്നതിനിടെ ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിപരുക്കേല്‍പ്പിച്ചു. തിരൂര്‍ തെക്കുംമുറിയില്‍ ലോട്ടറി കട നടത്തുന്ന വാക്കാട് സ്വദേശി പടിഞ്ഞാറെപുരക്കല്‍ അറമുഖന്റെ മകന് പി.പി പ്രദീപിനെയാണ് ആക്രമിച്ചത്.
ഗുരുതരമായി പരുക്കേറ്റ ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കാലിനും കൈയ്ക്കും തലയ്ക്കും നെഞ്ചത്തുമാണ് വെട്ടേറ്റിട്ടുള്ളത്.
ആക്രമണത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് ബി.ജെ.പി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."