HOME
DETAILS

ഇറാന് അവസാന അവസരമെന്ന് യു.എസ്

  
backup
January 14 2018 | 04:01 AM

%e0%b4%87%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d-%e0%b4%85%e0%b4%b5%e0%b4%b8%e0%b4%be%e0%b4%a8-%e0%b4%85%e0%b4%b5%e0%b4%b8%e0%b4%b0%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%af


വാഷിങ്ടണ്‍: ഇറാനെതിരായ സാമ്പത്തിക-നയതന്ത്ര ഉപരോധത്തില്‍ ഇളവ് തുടരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. 2015ലെ ചരിത്രപരമായ ഇറാന്‍ ആണവ കരാറിനെ വീണ്ടും സജീവമാക്കിക്കൊണ്ടാണ് ട്രംപിന്റെ പ്രഖ്യാപനം. ആണവ കരാറിലെ സഖ്യകക്ഷികള്‍ക്കിടയില്‍ കൂടുതല്‍ ശക്തമായ തീരുമാനങ്ങള്‍ 120 ദിവസത്തിനിടയില്‍ ഉണ്ടാകണമെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഇറാന്‍ പരമോന്നത കോടതി തലവന്‍ അടക്കം 14 ഇറാനികള്‍ക്കും ഇറാന്‍ കമ്പനികള്‍ക്കുമെതിരേ പുതിയ ഉപരോധവും അമേരിക്ക ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇത് അവസാന അവസരമെന്നു പറഞ്ഞാണ് ഉപരോധത്തില്‍നിന്ന് ഇറാന് ഇളവ് അനുവദിക്കുന്ന കാര്യം ട്രംപ് പ്രഖ്യാപിച്ചത്. മൂന്നു മാസത്തിനകം ഇറാന്‍ ആണവ കരാറില്‍ ഉള്‍പ്പെട്ട യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും അമേരിക്കയ്ക്കുമിടയില്‍ കൂടുതല്‍ ശക്തമായ ധാരണയിലെത്താനായില്ലെങ്കില്‍ ഉപരോധം പുനരാരംഭിക്കുമെന്നും ആണവ കരാറില്‍നിന്നു പിന്മാറുമെന്നും മുന്നറിയിപ്പുണ്ട്. തനിക്ക് അതിയായ താല്‍പര്യമുണ്ടെങ്കിലും ഇറാന്‍ ആണവ കരാറില്‍നിന്ന് അമേരിക്ക ഇതുവരെ പിന്‍വാങ്ങിയിട്ടില്ലെന്ന് ട്രംപ് പ്രസ്താവനയില്‍ വ്യക്തമാക്കി.
'രണ്ട് സാധ്യമായ വഴികളാണു മുന്നിലുള്ളത്. ഒന്നുകില്‍ എല്ലാ കക്ഷികളും ചേര്‍ന്ന് ആണവ കരാറിലെ അപകടകരമായ വീഴ്ചകള്‍ പരിഹരിക്കുക. അല്ലെങ്കില്‍ അമേരിക്ക കരാറില്‍നിന്നു പിന്‍വാങ്ങും. ഇത് അവസാന അവസരമാണ്. അമേരിക്കയ്ക്കും യൂറോപ്യന്‍ ശക്തികള്‍ക്കുമിടയില്‍ അത്തരത്തിലൊരു ധാരണയിലെത്താനാകുന്നില്ലെങ്കില്‍ ഇനിയും ഇറാനെതിരായ ഉപരോധത്തില്‍ ഇളവു നല്‍കില്ല'-ട്രംപ് പ്രസ്താവനയില്‍ വ്യക്തമാക്കി.
ഭീകരവാദം, മനുഷ്യാവകാശം, ബാലിസ്റ്റിക് മിസൈല്‍ വികസനം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് 14 ഇറാന്‍ പൗരന്മാര്‍ക്കും കമ്പനികള്‍ക്കുമെതിരേ അമേരിക്ക പുതിയ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇറാന്‍ ചീഫ് ജസ്റ്റിസ് ആയത്തുല്ല സാദിഖ് ആമുലി ലാരിജാനിയാണ് ഉപരോധം ഏര്‍പ്പെടുത്തപ്പെട്ടവരില്‍ പ്രമുഖന്‍. ഇറാനിലെ ജയിലുകളിലുള്ള തടവുകാരെ മനുഷ്യത്വരഹിതമായും ക്രൂരമായും പീഡിപ്പിക്കുന്നതിന് ഉത്തരവാദി ലാരിജാനിയാണെന്നാണ് ആരോപണം. അടുത്തിടെ നടന്ന ഭരണവിരുദ്ധ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തിയതും ഉന്നയിച്ചിട്ടുണ്ട്.
ആണവ കരാറിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണ് ട്രംപ് നടത്തുന്നതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ശരീഫ് പ്രതികരിച്ചു. പഴയ വാചാടോപങ്ങള്‍ ആവര്‍ത്തിക്കാതെ ഇറാനെ പോലെ പൂര്‍ണമായും കരാര്‍ അംഗീകരിച്ചു പ്രവര്‍ത്തിക്കാന്‍ അമേരിക്ക തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2015ല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ മുന്‍കൈയിലാണ് ഇറാന്‍ ആണവ കരാര്‍ തയാറായത്. അമേരിക്കയ്ക്കും ഇറാനും പുറമെ യു.എന്‍ സ്ഥിരാംഗങ്ങളായ ബ്രിട്ടന്‍, റഷ്യ, ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങളും ജര്‍മനിയും യൂറോപ്യന്‍ യൂനിയനുമാണ് കരാറില്‍ പങ്കാളികളായിട്ടുള്ളത്.
ഇറാനെ ആണവ സമ്പുഷ്ടീകരണ നടപടികളില്‍നിന്നു വിലക്കുന്നതാണ് കരാര്‍. പകരം, ഈ രാജ്യങ്ങള്‍ ഇറാനെതിരേ ഏര്‍പ്പെടുത്തിയിരുന്ന സാമ്പത്തിക-നയതന്ത്ര ഉപരോധങ്ങള്‍ പിന്‍വലിക്കുകയും ചെയ്തു. ഇറാന്‍ പൂര്‍ണമായും കരാര്‍ അംഗീകരിച്ചു പ്രവര്‍ത്തിക്കുന്നതായി കഴിഞ്ഞ നവംബറില്‍ ഐക്യരാഷ്ട്രസഭ വ്യക്തമാക്കിയിരുന്നു.

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  38 minutes ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  12 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  12 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  12 hours ago