മരട് നഗരസഭയിലെ അഴിമതി: പ്രതിഷേധം ശക്തമാക്കുന്നു
മരട്: നഗരസഭയിലെ സി.ഡി.എസ് അഴിമതിക്കും ഭൂമി ഇടപാടിലെ ക്രമക്കേടിനുമെതിരേ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം നഗരസഭ വൈസ് ചെയര്‍മാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സി.ഡി.എസിന്റെ അഴിമതിയെക്കുറിച്ച് അന്വഷിക്കുന്നതിന് വേണ്ടി രൂപീകരിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് കൗണ്‍സില്‍ അംഗങ്ങളുടെയും സി.ഡി.എസ് അംഗങ്ങളുടേയും സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യുകയും അന്വേഷണ സമിതി ആരോപണം ശരിവച്ചകാര്യം വെളിപ്പെടുത്തുകയുമുണ്ടായി. വിവരം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് യോഗം ബഹളമാവുകയും സി.ഡി.എസ് ഭാരവാഹികള്‍ ചേരിതിരിഞ്ഞു പരസ്പരം കൈയ്യാങ്കളിയിലുമെത്തിയിരുന്നു.
തുടര്‍ന്ന് നഗരസഭ വൈസ് ചെയര്മാന് ആന്റണി ആശാംപറമ്പില്‍ ഇടപെടുകയും അടുത്ത കൗണ്‍സില്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തു തീരുമാനമെടുത്തു സി.ഡി.എസ് ജില്ലാ മിഷനു വിടാമെന്നും അറിയിച്ചതോടെയാണു രംഗം ശാന്തമായത്.
സി.ഡി.എസിന്റെ പേരില്‍ നടത്തിയ നിരവധി അഴിമതി കഥകളാണ് മാധ്യമങ്ങള്‍ പുറത്ത് കൊണ്ടുവന്നത്.
സി.ഡി.എസ് അഴിമതിയും ഭൂമി ഇപാടിലെ ക്രമക്കേടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കുമെന്ന് ബി.ജെ.പി നെട്ടൂര്‍ ഏരിയ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."