സൈബര്‍ സുരക്ഷ: സഹകരണ ബാങ്കുകളിലും ഒ.ടി.പി സംവിധാനം നടപ്പാക്കുന്നു
തൊടുപുഴ: സഹകരണ ബാങ്കുകളില്‍ കോര്‍പറേറ്റ് ഇന്റര്‍നെറ്റ് ബാങ്കിങ് അക്കൗണ്ടുകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് ഒറ്റത്തവണ പാസ്‌വേര്‍ഡ് (ഒ.ടി.പി)സംവിധാനം നടപ്പാക്കുന്നു.
കാസര്‍കോട് ജില്ലയിലെ രണ്ട് സഹകരണ ബാങ്കുകളിലെ അക്കൗണ്ടുകളില്‍നിന്ന് ഒരാഴ്ചയ്ക്കിടെ രണ്ടുതവണയായി തുക മാറ്റപ്പെടുകയും, തുക ഈ ബാങ്കുകള്‍ക്ക് നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച പരാതി കേരളാ പൊലിസിന്റെ സൈബര്‍ഡോമില്‍ ലഭിച്ചതിനെ തുടര്‍ന്ന് സൈബര്‍ ഡോം നോഡല്‍ ഓഫിസറായ തിരുവനന്തപുരം റേഞ്ച് ഐ.ജി സുരക്ഷ ഉറപ്പാക്കാനുള്ള സംവിധാനങ്ങള്‍ ആവിഷ്‌കരിക്കണമെന്ന് കാണിച്ച് കഴിഞ്ഞ 10ന് സഹകരണ സംഘം രജിസ്ട്രാര്‍ക്ക് കത്ത് നല്‍കി.
ഐ.ജിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ സഹകരണ സംഘങ്ങള്‍-ബാങ്കുകള്‍ നടത്തുന്ന എല്ലാ ഓണ്‍ലൈന്‍ ഇടപാടുകളിലും സൈബര്‍ സുരക്ഷ ഉറപ്പാക്കാനാവശ്യമായ നടപടി കൈക്കൊള്ളണമെന്ന് കാണിച്ച് സഹകരണസംഘം രജിസ്ട്രാര്‍ (ഇന്‍ ചാര്‍ജ്) സി.എം. അജയ്യമോഹന്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയും ചെയ്തു.
എല്ലാ ഇന്റര്‍നെറ്റ് കോര്‍പറേറ്റ് അക്കൗണ്ടുകളിലും ഒറ്റത്തവണ പാസ്‌വേര്‍ഡ് ലഭ്യമാക്കി ഇടപാടുകള്‍ നടത്തുന്ന വിധത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.
ഒ.ടി.പി സംവിധാനം ഏര്‍പ്പെടുത്തുന്നതിന് സോഫ്റ്റ്‌വെയര്‍ ദാതാവിന്റെ സേവനം ആവശ്യമാണെങ്കില്‍ അവരുമായി ബന്ധപ്പെട്ട് സുരക്ഷാ നടപടികള്‍ അടിയന്തരമായി കൈക്കൊള്ളണം.
നിര്‍ദേശം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുക വഴി സഹകരണ സംഘങ്ങള്‍-ബാങ്കുകള്‍ എന്നിവയ്ക്ക് സാമ്പത്തികനഷ്ടം ഉണ്ടാകുകയാണെങ്കില്‍ ബന്ധപ്പെട്ട ഭരണസമിതിയും ചീഫ് എക്‌സിക്യൂട്ടീവും ഉത്തരവാദിയായിരിക്കുമെന്നും സര്‍ക്കുലറിലുണ്ട്.
സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ സഹകരണസംഘങ്ങള്‍-ബാങ്കുകള്‍ പാലിക്കുന്നുണ്ടോ എന്ന് അതത് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍മാര്‍ പരിശോധിക്കണം.
സഹകരണ ഓഡിറ്റ് ഡയറക്ടര്‍, ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍മാര്‍, സംസ്ഥാന സഹകരണ ബാങ്ക്-കാര്‍ഷിക ഗ്രാമവികസന ബാങ്ക് എം.ഡി, ജോയിന്റ് രജിസ്ട്രാര്‍മാര്‍ മുഖേന എല്ലാ സഹകരണ ബാങ്കുകള്‍ - സംഘങ്ങള്‍ക്കും സഹകരണ സംഘം
രജിസ്ട്രാര്‍ സര്‍ക്കുലര്‍ അ
യച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."