കണ്ണൂര്‍ പാറക്കണ്ടിയില്‍ ബിവറേജസ് ഔട്ട്ലറ്റ് വീണ്ടും തുറക്കാന്‍ ശ്രമം നാട്ടുകാര്‍ തടഞ്ഞു
കണ്ണൂര്‍:പാറക്കണ്ടിയില്‍ ബിവറേജസ് ഔട്ട്ലെറ്റ് വീണ്ടും തുറക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു.
കാല്‍ടെക്സില്‍ നിന്നു പാറക്കണ്ടിയിലെ കെട്ടിടത്തിലേക്ക് മാറ്റിയ ബിവറേജസ് ഔട്ട്ലെറ്റ് തുറക്കാനുള്ള ശ്രമമാണ് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ വീണ്ടും തടഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ചയും ഔട്ട്ലെറ്റ് തുറക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞിരുന്നു. വിവരമറിഞ്ഞ് മേയര്‍ ഇ.പി ലതയും ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷും സ്ഥലത്തെത്തി ബിവറേജസിന് ഇവിടെ വ്യാപാര ലൈസന്‍സ് അനുവദിച്ചിട്ടില്ലെന്നു വ്യക്തമാക്കിയതിനെത്തുടര്‍ന്ന് ലൈസന്‍സ് സംബന്ധിച്ച് തീരുമാനമാകുന്നതുവരെ പ്രവര്‍ത്തിക്കില്ലെന്ന് പൊലിസ് സാന്നിധ്യത്തില്‍ ബിവറേജസ് അധികൃതര്‍ ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ അധികൃതര്‍ വീണ്ടും ഔട്ട്ലെറ്റ് തുറക്കാനെത്തുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി. പ്രതിഷേധത്തെ തുടര്‍ന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ ഔട്ട്ലറ്റ് അടപ്പിക്കുകയും സ്റ്റോക്ക് മാറ്റുവാനും നിര്‍ദ്ദേശം നല്‍കിയതോടെയാണ് ജനകീയ പ്രതിഷേധം അവസാനിച്ചത്. കമ്മിറ്റി ചെയര്മാന് ആര് രഞ്ജിത്ത്, കണ്‍വീനര്‍ പി.എം സാജിദ് എന്നിവര്‍ പ്രതിഷേധത്തിനു നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."