ശ്രീജിത്തിന് പിന്തുണയുമായി ആയിരങ്ങളെത്തി; കൂടെ നടന്‍ ടൊവിനോയും
തിരുവനന്തപുരം: പൊലിസ് മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട സഹോദരന് നീതി തേടി സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുന്ന ശ്രീജിത്തിന് പിന്തുണയുമായി ആയിരക്കണക്കിനാളുകള്‍ ഒത്തുചേര്‍ന്നു. ഇന്ന് രാവിലെമുതല്‍ ആളുകള്‍ സെക്രട്ടറിയേറ്റിന്റെ പരിസരത്ത് എത്തിച്ചേര്‍ന്നിരുന്നു.
ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് ഹാഷ് ടാഗ് ക്യാംപെയിന് തുടക്കമിട്ട ഫെയ്‌സ്ബുക്ക് കൂട്ടായ്മയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. സാമൂഹ്യമാധ്യമങ്ങളിലുണ്ടായ ആഹ്വാനപ്രകാരം കക്ഷി രാഷ്ട്രീയഭേദമന്യേ ജനക്കൂട്ടം ഒഴുകിയെത്തുകയായിരുന്നു. ക്യാംപെയിന്‍ തുടങ്ങിയ സമയം മുതല്‍ വന്‍ ജനപിന്തുണയാണ് ശ്രീജിത്തിന്റെ സമരത്തിന് ലഭിക്കുന്നത്.
[caption id="attachment_475850" align="aligncenter" width="630"] ശ്രീജിത്ത്[/caption]
രാഷ്ട്രീയനേതാക്കള്‍ക്കു പുറമെ ചലച്ചിത്ര താരം ടൊവിനോ തോമസും ശ്രീജിത്തിനെ കാണാനെത്തി. ശ്രീജിത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് ടൊവിനോ പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.എം സുധീരന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ എന്നിവര്‍ നേരത്തെ ശ്രീജിത്തിനെ സന്ദര്‍ശിച്ചിരുന്നു.
ചലച്ചിത്ര താരങ്ങളായ നിവിന്‍ പോളി, ജൂഡ് ആന്റണി, ജോയ് മാത്യു തുടങ്ങിയവരും ശ്രീജിത്തിന് ഫെയ്‌സ്ബുക്കിലൂടെ പിന്തുണ അറിയിച്ചിരുന്നു.
2014 മെയ് 19നാണ് നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് പുതുവല്‍പുത്തന്‍ വീട്ടില്‍ ശ്രീജിവിനെ പാറശാല പൊലിസ് മോഷണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. രണ്ടാം ദിവസം ശ്രീജിവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. പൊലിസുകാരുടെ മര്‍ദനമേറ്റാണ് ശ്രീജിവ് മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."