ഡിജിറ്റല്‍ ഇന്ത്യ മൊബൈല്‍ പ്രചാരണ വാഹനം ഫഌഗ് ഓഫ് ചെയ്തു
പാലക്കാട്: ആധുനിക സാങ്കേതിക വിദ്യകളുടെ സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ മനസ്സിലാക്കി ഉപയോഗപ്പെടുത്തണമെന്ന്ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് ഗ്രാമങ്ങളില്‍ പ്രചാരണം നല്‍കുന്നതിനുള്ള മൊബൈല്‍ പ്രദര്‍ശന വാഹനപ്രചാരണ പരിപാടി സിവില്‍ സ്റ്റേഷനില്‍ ഫഌഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു പ്രസിഡന്റ്.
ഫെബ്രുവരി ആറ് മുതല്‍ 11 വരെ ജില്ലയിലെ വിവിധയിടങ്ങളില്‍ വാഹനം പര്യടനം നടത്തും. രാവിലെ 10ന് സിവില്‍ സ്റ്റേഷനില്‍ നിന്നാരംഭിച്ച പര്യടനം വടക്കഞ്ചേരി നെമ്മാറ, കൊല്ലങ്കോട്, ചിറ്റൂര്‍, ഒറ്റപ്പാലം, പട്ടാമ്പി കൂറ്റനാട്, ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട്, അഗളി ഗൂളിക്കടവ് എന്നിവിടങ്ങളില്‍ പര്യടനം നടത്തും.
പ്രചാരണ പരിപാടിയുടെ ഭാഗമായി സിവില്‍ സ്റ്റേഷനില്‍ സ്‌കിറ്റ് അവതരണവും വിഡിയോ പ്രദര്‍ശനവുമുണ്ടായി. ഫഌഗ് ഓഫ് പരിപാടിയില്‍ എ.ഡി.എം എസ്. വിജയന്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫിസര്‍ എല്‍. ശ്രീലത, അഡീഷനല്‍ ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫിസര്‍ പി. സുരേഷ്‌കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."