HOME
DETAILS

നോ പാര്‍ക്കിങ് ബോര്‍ഡുകളില്‍ വീര്‍പുമുട്ടി കുന്നംകുളം നഗരം

  
backup
February 07 2017 | 07:02 AM

%e0%b4%a8%e0%b5%8b-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%ac%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%81%e0%b4%95%e0%b4%b3

കുന്നംകുളം: നോ പാര്‍ക്കിങ് ബോര്‍ഡുകളില്‍ വീര്‍പുമുട്ടി കുന്നംകുളം നഗരം.നഗരത്തിലെ നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ക്ക് മുന്നില്‍ നോക്കുക്കുത്തികളായി യാത്രക്കാര്‍. ഇടം വലം തിരിയാന്‍ ഇടമില്ലവിടെ. എങ്കിലും നഗരത്തില്‍ നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ക്ക് ക്ഷാമവുമില്ല. ദിനംപ്രതി നൂറുകണക്കിന് വാഹനയാത്രികരാണ് നഗരത്തിന്റെ വിവിധ റോഡുകളില്‍ പാര്‍ക്കിങ്ങിനായി നെട്ടോട്ടമോടുന്നത്. നഗരത്തില്‍ മിക്കയിടത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സ്ഥലമുണ്ടെങ്കിലും എല്ലായിടത്തും നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ ഉള്ളതുകൊണ്ട് കുഴങ്ങി നില്‍ക്കുകയാണ്. ഇവയില്‍ ഭൂരിഭാഗവും നഗരത്തിനു ചുറ്റും നില്‍ക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ സ്ഥാപിച്ചവയാണ് എന്നുള്ളതാണ് യാഥാര്‍ഥ്യം.
വ്യാപാരസ്ഥാപനങ്ങള്‍ തങ്ങളുടെ കടകളിലേക്കുള്ള വഴിയൊരുക്കുന്നതിനും ആളുകളെ ആകര്‍ഷിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തില്‍ നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. കുന്നംകുളത്തെത്തുന്ന സ്ഥിരം യാത്രക്കാര്‍ക്ക് ഇവിടെ പാര്‍ക്കിംഗ് എളുപ്പമാണ്. എന്നാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തിലെത്തുന്നവര്‍ ചിലപ്പോള്‍ കിലോമീറ്ററുകള്‍ക്ക് അപ്പുറം പാര്‍ക്കിംഗ് നടത്തി നഗരത്തിലേക്ക് നടന്നു വരേണ്ട ഗതികേടിലാണ്. റോഡിനു ഇരുവശത്തുമുള്ള കച്ചവടസ്ഥാപനങ്ങള്‍ക്കു മുന്നിലും കെട്ടിടങ്ങള്‍ക്ക് മുന്നിലും സ്ഥാപിച്ചിട്ടുള്ള ഇത്തരം അനധികൃത ബോര്‍ഡുകള്‍ കാരണം ഗതാഗതവും തടസമാവുകയാണ്. നോ പാര്‍ക്കിങ് അടയാളമുള്ള ബോര്‍ഡുകള്‍ക്ക് പുറമേ കച്ചവട സ്ഥാപനങ്ങളുടെ പരസ്യബോര്‍ഡുകള്‍ക്ക് കീഴില്‍ നോ പാര്‍ക്കിങ് എന്നെഴുതിയവയും കൂട്ടത്തിലുണ്ട്.
നഗരത്തിലെ സ്ഥിരം യാത്രികര്‍ക്ക് നോ പാര്‍ക്കിങ് ബോര്‍ഡുകളില്‍ സത്യമറിയുന്നതിനാല്‍ പലരും ബോര്‍ഡ് അവഗണിച്ചും പാര്‍ക്കിങ് നടത്താറുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ക്ക് കാര്യം പിടികിട്ടാത്തതിനാല്‍ നഗരം ചുറ്റി കറങ്ങേണ്ടി വരും. ഇത്തരത്തില്‍ വഴിനീളെ സ്ഥാപിച്ചിട്ടുള്ള നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടും പൊലിസ് നടപടിയെടുത്തിട്ടില്ല. വ്യാപാര സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്ന നിയമവിരുദ്ധമായ ഇത്തരം ബോര്‍ഡുകള്‍ക്ക് പൊലിസിന്റെ ഒത്താശയുണ്ടെന്നും ആരോപണമുണ്ട്. പാര്‍ക്കിങ്ങും നോ പാര്‍ക്കിങ്ങും യഥാവിധി മനസിലാകാത്തതിനാല്‍ മണിക്കൂറുകളോളം നഗരത്തില്‍ ഗതാഗത തടസ്സവും ഉണ്ടാകാറുണ്ട്. പാര്‍ക്കിങ്ങിനായി പൊലിസിനോട് സ്ഥലം ചോദിച്ചാല്‍ ഉത്തരവുമില്ല. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ക്ക് അനക്കമൊന്നും വന്നിട്ടില്ല.
തട്ടീട്ടും മുട്ടീട്ടും ആണെങ്കിലും പാര്‍ക്കിങ് നടക്കുന്നുമുണ്ട്. ഇനി അഥവാ നോ പാര്‍ക്കിങ്ങില്‍ വാഹനം പാര്‍ക്ക് ചെയ്താലോ പെറ്റിയടിക്കുമെന്ന പേടിയും വേണ്ട. എന്നാല്‍ സ്ഥിരം യാത്രക്കാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാണെങ്കിലും യഥാര്‍ഥ രീതിയില്‍ നിയമാനുസൃതമായി നഗരത്തില്‍ നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിച്ചാല്‍ വാഹനപാര്‍ക്കിങ് സുഗമാമാക്കുന്നത് മറ്റുള്ള യാത്രക്കാര്‍ക്കും നല്ലതായിരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുതായി അഞ്ച് ഭാഷകള്‍ക്ക് കൂടി 'ശ്രേഷ്ഠ ഭാഷ' പദവി; അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍

National
  •  2 months ago
No Image

78 ദിവസത്തെ ശമ്പളം ബോണസായി നല്‍കാന്‍ റെയില്‍വേ; ആനുകൂല്യം ലഭിക്കുക 11.72 ലക്ഷം വരുന്ന ജീവനക്കാര്‍ക്ക്  

National
  •  2 months ago
No Image

കയ്യും വെട്ടും, കാലും വെട്ടും; അന്‍വറിനെതിരെ വീണ്ടും കൊലവിളിയുമായി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

National
  •  2 months ago
No Image

ഇന്ത്യയെ പ്രത്യേക ഉത്കണ്ഠയുള്ള രാജ്യമായി പ്രഖ്യാപിക്കണം; ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തില്‍ വിമര്‍ശനവുമായി വീണ്ടും യു.എസ്

latest
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; മൊഴികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കി ഹൈക്കോടതി

Kerala
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ക്ക് ഒക്ടോബര്‍ 7 മുതല്‍ 11 വരെ നിയന്ത്രണം 

Kerala
  •  2 months ago
No Image

കൊച്ചിയില്‍ യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി; മൂന്നര വയസുള്ള കുഞ്ഞ് ഗുരുതര പരുക്കോടെ ചികിത്സയില്‍

Kerala
  •  2 months ago
No Image

എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും; മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് ബിനോയ് വിശ്വം

Kerala
  •  2 months ago
No Image

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങും പിടിയില്‍

Kerala
  •  2 months ago