HOME
DETAILS

കഴിഞ്ഞ വര്‍ഷം വിമാന യാത്ര നടത്തിയവര്‍ 141 ദശലക്ഷം

  
backup
January 15, 2018 | 2:22 AM

%e0%b4%95%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d


കൊച്ചി : കഴിഞ്ഞ വര്‍ഷം വിമാനയാത്ര നടത്തിയവരുടെ എണ്ണം 141 ദശലക്ഷം. 20 വര്‍ഷത്തിനുശേഷം 2036-ല്‍ ഇത് 337 ദശലക്ഷമായി ഉയരുമെന്ന് സിറ്റ പാസഞ്ചര്‍ ഐടി ട്രെന്‍ഡ്‌സ് സര്‍വേ വ്യക്തമാക്കുന്നു. ഇന്ത്യയിലെ വിമാനയാത്രക്കാരില്‍ ഭൂരിഭാഗവും മൊബൈല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നവരോ അതില്‍ തല്‍പരരോ ആണ്. 54 ശതമാനം യാത്രികര്‍ക്കും, എയര്‍ലൈന്‍ ചെക്ക്-ഇന്‍ കൗണ്ടറുകളേക്കാള്‍ സെല്‍ഫ് - ബാഗ് ഡ്രോപ് ആണ് താല്‍പര്യം. ആഗോളതലത്തില്‍ ഇത് 33 ശതമാനം മാത്രമാണ്. മൊബൈലില്‍ ഫ്‌ളൈറ്റ് അപ്‌ഡേറ്റ് ചെയ്യുന്നവരുടെ എണ്ണം 83 ശതമാനം ആണ്. ബാഗേജ് തെറ്റായി കൈകാര്യം ചെയ്തതില്‍ മൊബൈല്‍ വഴി പരാതിപ്പെട്ടവരുടെ 82 ശതമാനവും മൊബൈലില്‍ ബാഗേജ് ട്രാക്കു ചെയ്തവരുടെ എണ്ണം 79 ശതമാനവും ആണ്.
2016-ലെ കണക്കനുസരിച്ച് ഒരു ബില്യണിലേറെ ഇന്ത്യക്കാര്‍ കുറഞ്ഞത് ഒരു ഫോണെങ്കിലും ഉപയോഗിക്കുന്നവരാണ്. അതില്‍ തന്നെ 300 ദശലക്ഷം പേര്‍ സ്മാര്‍ട്ട് ഫോണ്‍ ഉടമകളാണ്. ബയോമെട്രിക്‌സിന്റെ ഉപയോഗം ആണ് മറ്റൊന്ന്. ഇന്ത്യയുടെ ദേശീയ ബയോമെട്രിക് ഐഡന്റിറ്റി സംവിധാനം ലോകത്തിലെ തന്നെ ഏറ്റവും വലുതാണ്. 100 കോടിയിലേറെ ഇന്ത്യാക്കാരാണ് ഇതില്‍ എന്റോള്‍ ചെയ്തിട്ടുള്ളത്.
പാസ്‌പോര്‍ട്ടിനു പകരം ബയോമെട്രിക്‌സ് ഉപയോഗിക്കാന്‍ 70 ശതമാനം യാത്രക്കാരും താല്‍പര്യം പ്രകടിപ്പിച്ചു. ഇതിന്റെ ആഗോള ശരാശരി 57 ശതമാനം ആണ്: ഏഴ് ഇന്ത്യന്‍ വിമാനത്താവളങ്ങളിലെ 71 ശതമാനം യാത്രക്കാര്‍ സര്‍വേയില്‍ പങ്കെടുത്തു. വിമാനകമ്പനികള്‍, വിമാനങ്ങള്‍, വിമാനതാവളങ്ങള്‍ എന്നിവയ്ക്കുള്ള വാര്‍ത്താവിനിമയ വിവരസാങ്കേതികവിദ്യ സേവന ദാതാക്കളാണ് സിറ്റ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ സന്ദര്‍ശനം വീണ്ടും മാറ്റി നെതന്യാഹു; നടപടി സുരക്ഷാ ആശങ്കയെത്തുടര്‍ന്ന് 

National
  •  20 days ago
No Image

ആ താരത്തെ പരിശീലിപ്പിക്കാൻ എനിക്ക് കഴിയില്ല, കാരണം അതാണ്: ഹാൻസി ഫ്ലിക്ക്

Football
  •  20 days ago
No Image

നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ 8ന് വിധി പറയും; ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരാകണം

Kerala
  •  20 days ago
No Image

പൊലിസിനെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസ്: സി.പി.എം സ്ഥാനാര്‍ഥിയടക്കം രണ്ട് പേര്‍ക്ക് 20 വര്‍ഷം കഠിന തടവ്, 2.5 ലക്ഷം രൂപ പിഴയും

Kerala
  •  20 days ago
No Image

ആറ് വയസ്സുകാരനെ കടിച്ചു കുടഞ്ഞ് അയല്‍ക്കാരന്റെ നായ, ചെവി കടിച്ചെടുത്തു; ഉടമ അറസ്റ്റില്‍, കടിച്ചത് രാജ്യത്ത് ഇറക്കുമതി നിരോധിച്ച ഇനത്തില്‍ പെട്ട നായ

National
  •  20 days ago
No Image

ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് ജീവനക്കാരികള്‍ തട്ടിയത് 66 ലക്ഷം രൂപ; പണം ഉപയോഗിച്ചത് ആഢംബര ജീവിതത്തിന്

Kerala
  •  20 days ago
No Image

ഇന്ത്യയുടെ വന്മതിലായി കുൽദീപ് യാദവ്; മറികടന്നത് സച്ചിനെയും ദ്രാവിഡിനെയും

Cricket
  •  20 days ago
No Image

ആദിവാസി ഭൂസമര സമരപ്പന്തലില്‍ നിന്ന് ദമ്പതികള്‍ തദ്ദേശ തെരഞ്ഞെടുപ്പ് പോര്‍ക്കളത്തിലേക്ക്

Kerala
  •  20 days ago
No Image

ഒറ്റ റൺസ് പോലും വേണ്ട, സച്ചിനും ദ്രാവിഡും രണ്ടാമതാവും; ചരിത്രം സൃഷ്ടിക്കാൻ രോ-കോ സംഖ്യം

Cricket
  •  20 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: എന്‍ വാസുവിനെ കൈവിലങ്ങ് വച്ചതില്‍ അന്വേഷണം; പൊലിസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

Kerala
  •  20 days ago