ആറു കുഞ്ഞുങ്ങളുടെ മൃതദേഹം ലോക്കറില്‍ ഒളിപ്പിച്ച മാതാവ് കുറ്റക്കാരി
ടൊറാന്റോ: ആറു കുഞ്ഞുങ്ങളുടെ മൃതദേഹം ലോക്കറില്‍ സൂക്ഷിച്ച 42 കാരി മാതാവ് കുറ്റക്കാരിയെന്ന് കനേഡിയന്‍ കോടതി.
ജീവനോടെ ജനിച്ച കുട്ടികളുടെ മൃതദേഹ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ഗിസ്ബെര്ച്ട് എന്ന സ്ത്രീക്കെതിരേയാണ് കേസ്. ഗര്‍ഭസമയത്ത് എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നതായി കണ്ടെത്താനായിട്ടില്ലെന്ന് കോടതി പറഞ്ഞു.
കുട്ടികള്‍ എങ്ങനെ മരിച്ചുവെന്നതിനും തെളിവില്ല. അതിനാല്‍ സ്ത്രീക്കെതിരേ കൊലപാതകക്കുറ്റം ചുമത്തിയിട്ടില്ല.
കേസ് തെളിയിക്കാന്‍ ഡി.എന്‍.എ പരിശോധനക്ക് പൊലിസ് ശ്രമിച്ചെങ്കിലും അവര്‍ അനുവദിച്ചില്ല. പിന്നീട് വാറണ്ട് ഉപയോഗിച്ചാണ് ഇതു നടത്തിയത്. തുടര്‍ന്നാണ് മരിച്ച കുട്ടികള്‍ ഇവരുടേതാണെന്ന് സ്ഥിരീകരിച്ചത്. ഒരു കുട്ടിയുടെ മൃതദേഹം സിമന്റിലും മറ്റൊന്ന് വെളുത്ത പൊടിയിലും ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ ഇവരെ മറ്റൊരു കോടതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."