ഡോക്ടര്‍മാര്‍ക്ക് എമര്‍ജന്‍സി മെഡിസിന് വിഭാഗത്തില്‍ പരിശീലനം നല്‍കും
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഹൗസ് സര്ജന്മാര്ക്ക് എമര്‍ജന്‍സി മെഡിസിന് വിഭാഗത്തില്‍ പരിശീലനം നല്കാന് എമര്‍ജസി മെഡിസിന് അസോസിയേഷന് സംസ്ഥാന സമ്മേളനം തീരുമാനിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി സഹകരിച്ച് പ്രാഥമിക ആരോഗ്യകേന്ദ്രം മുതലുള്ള ഡോക്ടര്‍മാര്‍ക്കാണ് പരിശീലനം നല്‍കുക. ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി കര്‍മപരിപാടികള്‍ ആസൂത്രണം ചെയ്യാനും യോഗം തീരുമാനിച്ചു.
സംസ്ഥാനത്ത് ദിവസേന നാലായിരത്തോളംപേരാണ് വിവിധ അപകടത്തില്‍പ്പെട്ട് അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയെത്തുന്നത്. ഇതില്‍ കൂടുതല്‍പേരും ഏറ്റവും അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലാണ് ആദ്യം എത്തുന്നത്. എന്നാല്‍, ഇവിടെയുള്ള ഡോക്ടര്‍മാര്‍ക്ക് അത്യാഹിത വിഭാഗവുമായി ബന്ധപ്പെട്ട പരിശീലനം വേണ്ടത്ര ലഭിക്കാത്തതിനാല്‍ പ്രാഥമിക ചികിത്സ നല്കാന് സാധിക്കുന്നില്ല. ഇത് തരണംചെയ്യുന്നതിനാണ് ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്കാന് എമര്‍ജസി മെഡിസിന് അസോസിയേഷന് തീരുമാനിച്ചത്. ഇത് നടപ്പാകുന്നതോടെ അപകടങ്ങളില്‍പ്പെടുന്നവരുടെ മരണനിരക്ക് കുത്തനെ കുറയുമെന്ന് എമര്‍ജസി മെഡിസിന് അസോസിയേഷന് സൗത്ത് ചാപ്റ്റര്‍ സെക്രട്ടറി ഡോ. മുഹമ്മദ് ഹനീഫ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."