ഖതമുല്‍ ഖുര്‍ആന്‍ സംഗമം ശ്രദ്ധേയമായി
കാസര്‍കോട്: തെരുവത്ത് നജാത്ത് സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ സ്റ്റഡീസ്മുന്‍സിപ്പല്‍ നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ഖതമുല്‍ ഖുര്‍ആന്‍ സംഗമം ശ്രദ്ധേയമായി.
സയ്യിദ് കെ.എസ്.അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എന്‍.എ.നെല്ലിക്കുന്ന്.എം.എല്‍.എ.മുഖ്യാതിഥിയായി.തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി മുഖ്യ പ്രഭാഷണം നടത്തി. ബാസിം ഗസ്സാലി വിഷയാവതരണം നടത്തി. ഹാഫിള് അനസ് മാലിക് ഖത്തം ദുആ നടത്തി. ചടങ്ങില്‍ ഹാഫിളായ ഒമ്പത് വിദ്യാര്‍ത്ഥികളെ ആദരിച്ചു.
ഗള്‍ഫ് വ്യവസായി യഹ് യ തളങ്കര, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം അബ്ദുല്‍ റഹ്മാന്‍ സംസാരിച്ചു.നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.എം മുനീര്‍, അബ്ദുല്‍ റഹ് മാന്‍ മുസ്ല്യാര്‍, കെ.എ.എം.ബഷീര്‍, നഗരസഭാഗം മുജീബ് തളങ്കര, കെ.എം.ബഷീര്‍, സുലൈമാന്‍ ഹാജി ബാങ്കോട്, യു.എ.ഉമ്മര്‍, കുഞ്ഞാമദ് മാസ്റ്റര്‍, ഷാഫി തെരുവത്ത്, കെ..എച്ച് അഷ്‌റഫ്, ഉസ്മാന്‍ കടവത്ത് സംബന്ധിച്ചു. ഹാഫിള് സാക്കിറുദ്ദീന്‍ അടക്കത്ത്ബയല്‍ സ്വാഗതവും പി.എ.മുഹമ്മദ് സയീദ് ഹാമിദി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."