സര്‍ക്കാര്‍ഭൂമിയിലെ ആല്‍ത്തറയിലെ ചുറ്റുവിളക്കുകള്‍ തകര്‍ത്തനിലയില്‍
കരുനാഗപ്പള്ളി: മണപ്പള്ളി ആഴയകാവ് പമ്പ്ഹൗസിന് സമീപം സര്‍ക്കാര്‍ ഭൂമിയിലെ ആല്‍ത്തറയില്‍ സ്ഥാപിച്ചിരുന്ന ചുറ്റുവിളക്കുകള്‍ തകര്‍ത്തനിലയില്‍. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. നാളുകളായി ഇവിടെ ആര്.എസ്.എസ്-ഡി.വൈ.എഫ്.ഐ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. കൊടികള്‍ പരസ്പരം നശിപ്പിച്ചിരുന്നു. റോഡരികിലെ സര്‍ക്കാര്‍ ഭൂമിയിലെ ആല്‍ത്തറയില്‍ വിശ്രമത്തിനായി ഉപയോഗിച്ചു വന്ന സ്ഥലം ഒരുവിഭാഗം കൈയേറി അവിടെ മുരുകന്റെ പ്രതിമ സ്ഥാപിച്ച് ചുറ്റുവിളക്കും സ്ഥാപിച്ചിരുന്നു. ഇത് സംബന്ധിച്ച് പരാതികള്‍ നിലനില്‍ക്കുകയായിരുന്നു. ഡി.വൈ.എഫ്.ഐ റവന്യൂ അധികതര്‍ക്ക് പരാതി നല്‍കിയിയതിനെ തുടര്‍ന്ന് പാവുമ്പാ വില്ലേജോഫിസര്‍ ആല്‍ത്തറയിലും അനുബന്ധ സര്‍ക്കാര്‍ ഭൂമിയിലും നിര്‍മാണ പ്രവര്‍ത്തങ്ങള്‍ നടത്തെരുതെന്ന് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.
മെമ്മോയില്‍ പാവുമ്പ വില്ലേജിലെ റീ സര്‍വേ ബ്ലോക്ക് 12ല്‍ നമ്പര്‍ 471ല്‍ ഉള്ള സര്‍ക്കാര്‍ ഭൂമിയാണന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ആഴയകാവ് ഗവ. എല്‍.പി സ്കൂളിന്റെ ഒന്നേകാല്‍ ഏക്കറിലധികം വരുന്ന ഭൂമിയില്‍ നിന്നും കൃഷി ഓഫിസ്, വാട്ടര്‍ അതോര്‍ട്ടിയുടെ പമ്പ് ഹൗസ് എന്നിവയ്ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥലം നല്‍കിയിരുന്നു. ഇതിനോട് ചേര്‍ന്ന് കിടക്കുന്ന സ്കൂളിന്റെ ഭൂമിയിലാണ് ആല്‍ത്തറ. ആല്‍ത്തറ സമ്പന്ധിച്ചുള്ള തര്‍ക്കം പ്രദേശത്ത് നിലനില്‍ക്കുമ്പോഴാണ് കഴിഞ്ഞ രാത്രിയില്‍ ആല്‍ത്തറയിലെ ചുറ്റുവിളക്കുകള്‍ പൂര്‍ണമായി തകര്‍ത്ത നിലയില്‍ ഇന്നലെ രാവിലെ കണ്ടത്. കരുനാഗപ്പള്ളി എ.സി.പി എസ് ശിവപ്രസാദ്, സി.ഐ അനില്‍കുമാര്‍, എസ്.ഐ രാജേഷ് എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."