പോര്‍വിമാനങ്ങള്‍ യാത്രാവിമാനത്തെ തടഞ്ഞുവെന്ന് യു.എ.ഇ; നിഷേധിച്ച് ഖത്തര്‍
ദുബായ്/ദോഹ: യു.എ.ഇയില്‍ നിന്ന് ബഹ്‌റൈനിലേക്ക് പറന്ന യാത്രാവിമാനം ഖത്തര്‍ പോര്‍വിമാനങ്ങള്‍ തടഞ്ഞതായി യു.എ.ഇ. എന്നാല്‍ ആരോപണം ഖത്തര്‍ നിഷേധിച്ചു. യു.എ.ഇ വിമാനം തടഞ്ഞുവെന്ന വാര്‍ത്ത പൂര്‍ണമായും തെറ്റാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജി.സി.എ.എ) യെ ഉദ്ധരിച്ച് യു.എ.ഇ മാധ്യമമായ ഡബ്യൂ.എ.എം ആണ് വിമാനം തടഞ്ഞുവെന്ന വാര്‍ത്ത പുറത്തുവിട്ടത്. ഖത്തരി പോര്‍വിമാനങ്ങള്‍ യു.എ.ഇയുടെ വിമാനം തടഞ്ഞതായി തങ്ങള്‍ക്ക് സന്ദേശം ലഭിച്ചിട്ടുണ്ടെന്ന് ജി.സി.എ.എ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
വിമാനത്തിന്റെയോ വിമാന പാതയുടെയോ വിശദീകരണം പുറത്തുവിടാതെയാണ് ജി.സി.എ.എയുടെ ആരോപണം. സംഭവത്തെ അപലപിച്ച യു.എ.ഇ, എല്ലാ പ്രാഥമിക നിയമനടപടികളും സ്വീകരിക്കുമെന്ന് വ്യക്തമാക്കി.
യു.എ.ഇ പോര്‍വിമാനങ്ങള്‍ കഴിഞ്ഞ ആഴ്ചകളില്‍ രണ്ടു സന്ദര്‍ഭങ്ങളില്‍ വ്യോമാര്‍തിര്‍ത്തി ലംഘിച്ചതായി യു.എന്‍ രക്ഷാസമിതിയില്‍ ഖത്തര്‍ കഴിഞ്ഞ ശനിയാഴ്ച പരാതി ഉന്നയിച്ചിരുന്നു. അന്താരാഷ്ട്ര നിയമപ്രകാരമുള്ള ദേശീയ സുരക്ഷ കാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും ചെയ്യുമെന്നും ഖത്തര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
2017 ജൂണ്‍ അഞ്ചിന് ഖത്തറിനു മേല്‍ സഊദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ രാഷ്ട്രങ്ങളുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."