കെ.ഡി.സി ബാങ്കിന്റെ പ്രവര്‍ത്തന മികവറിയാന്‍ മഹാരാഷ്ട്രാ സംഘമെത്തി
കോഴിക്കോട്: ജില്ലാ സഹകരണ ബാങ്കി(കെ.ഡി.സി)ന്റെ പ്രവര്‍ത്തന മികവിനെ പറ്റി പഠിക്കുന്നതിനായി മഹാരാഷ്ട്രയില്‍ നിന്നു പ്രതിനിധി സംഘമെത്തി.
മഹാരാഷ്ട്രയിലെ ആദ്യത്തെ ജില്ലാ സഹകരണ ബാങ്കായ അക്കോള ജില്ലാ സഹകരണ ബാങ്കിലെ 12 അംഗ ഭരണസമിതി അംഗങ്ങളാണ് എത്തിയത്. രമേഷ് ഹിങ്കാന്‍ ഖാന്‍, മഹാരാഷ്ട്ര മുന്‍ മന്ത്രി സുഭാഷ് റാവു താക്കറെ, രാംസിങ് ജഹാദ്, മഹാഡ്‌ക്കോ കാക്കഠേ, രാജേഷ് ജി റാവുത്ത്, കാന്‍ലാസാദ്, അമ്പഠാസ് ടല്‍ഗോഠ്, ഉമേഷ് താക്കറെ, ജഗദീഷ് പല്‍ഹാറേ, ഷസാദ് വാങ്കഡേ, വിനോദ് ഉജാതെ എന്നിവരാണ് കെ.ഡി.സി.ബാങ്ക് സന്ദര്‍ശിച്ചത്. ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ പറ്റി ജനറല്‍ മാനേജര്‍ സി. അബ്ദുള്‍ മുജീബ് വിശദീകരിച്ചു.
കോഴിക്കോട് ജില്ലയിലെ പ്രൈമറി സഹകരണ ബാങ്കുകളും മറ്റ് സംഘങ്ങളും സന്ദര്‍ശനത്തിന്റെ ഭാഗമായി സഹകാരികള്‍ സന്ദര്‍ശിച്ചു. പാക്‌സ് ഡെവലപ്പ്‌മെന്റ് സെല്‍ റിസോഴ്‌സ് പേഴ്‌സണ്‍ സി.പി വേണുഗോപാല്‍, സഹീര്‍, ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വി.പി ബാലന്‍, മാനേജര്‍ ലവ്‌ലി എന്നിവര്‍ സന്ദര്‍ശകരെ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."