'സ്പര്‍ശം 2017' വേദന മറന്ന് അവര്‍ ഒത്തുചേര്‍ന്നു
ഫറോക്ക്: വേദനയും ദുരിത ജീവിതത്തിന്റെ നൊമ്പരങ്ങളും മറന്ന് അവര്‍ ഒത്തുചേര്‍ന്നു.
പാടിയും കഥപറഞ്ഞും പാട്ടുകള്‍ കേട്ടും വിദ്യാര്‍ഥികളൊരുക്കിയ സൗഹൃദ കൂട്ടായ്മയില്‍ ഒരു ദിവസം ആഘോഷമാക്കി മാറ്റുകയായിരുന്നു. 160ഓളം വരുന്ന കിടപ്പുരോഗികള്‍. ഫാറൂഖ് പാലിയേറ്റിവ് കെയര്‍ ഒരുക്കിയ 'സ്പര്‍ശം 2017'ലാണ് സാന്ത്വന പരിചരണം ലഭിച്ചുവരുന്ന രോഗികളുടെ സംഗമം നടന്നത്.
ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച പരിപാടിയിലേക്ക് രാമനാട്ടുകര, ഫറോക്ക് മേഖലകളിലെ നിരവധി കിടപ്പുരോഗികളാണെത്തിയത്. 2005ല്‍ ലോകത്ത് ആദ്യമായി കലാലയം കേന്ദ്രീകരിച്ച് ആരംഭിച്ച ഈ സാന്ത്വന പരിചരണ യൂനിറ്റ് നിരവധി രോഗികള്‍ക്ക് സാന്ത്വനമേകി വരികയാണ്.
വിവിധ പ്രദേശങ്ങളില്‍ നിന്ന് ആംബുലന്‍സുകളിലും മറ്റുവാഹനങ്ങളിലുമായാണ് ഇവരെ സംഗമത്തിനെത്തിച്ചത്.
സംഗമം പ്രശസ്ത പിന്നണി ഗായകന്‍ ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു. ഫാറൂഖ് കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി ഇമ്പിച്ചിക്കോയ അധ്യക്ഷനായി. പ്രൊഫ. രവീന്ദ്രന്‍, പ്രൊഫ. സുരേന്ദ്രന്‍, കോളജ് യൂനിയന്‍ ചെയര്‍മാന്‍ ഫഹീം അഹമ്മദ്, പാലിയേറ്റിവ് ചെയര്‍മാന്‍ ഡോ. പി. അബ്ദുല്‍ ഗഫൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."