ശ്രീജിവിന്റെ മരണം; നിരപരാധികളെ ക്രൂശിക്കരുതെന്ന് പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍
തിരുവനന്തപുരം: ശ്രീജിവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി പൊലിസ് ഓഫിസ് അസോസിയേഷന്‍.
നിരപരാധികളെ ക്രൂശിക്കരുതെന്നും സത്യസന്ധമായ അന്വേഷണത്തിലൂടെ വസ്തുത ബോധ്യപ്പെടുത്തണമെന്നും അസോസിയേഷന്‍ ജന. സെക്രട്ടറി സി.ആര്‍ ബിജു ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. അന്ന് ലോക്കപ്പില്‍ ശ്രീജിവിന്റെ കൂടെ മറ്റൊരു പ്രതി ഉണ്ടായിരുന്നുവെന്ന കാര്യം സൗകര്യപൂര്‍വം പലരും മറക്കുകയാണെന്ന് പോസ്റ്റില്‍ പറയുന്നു.
സംഭവത്തില്‍ സമരം തുടരുന്ന ശ്രീജിത്തിന് പിന്തുണയുമായെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരേ പരോക്ഷ വിമര്‍ശനവും ഉന്നയിക്കുന്നുണ്ട്. ഈ സംഭവം നടക്കുമ്പോള്‍ ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരുന്നവര്‍ മറവിരോഗത്തിന് അടിപ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ ശ്രീജിത്തിന് ഒപ്പം എന്ന ഹാഷ് ടാഗുമായി രംഗത്തുവരുന്നത് പൊതുസമൂഹം വീക്ഷിക്കുന്നുണ്ട്.
സംഭവം ഇപ്പോള്‍ എന്തുകൊണ്ട് ചര്‍ച്ച ചെയ്യപ്പെടുന്നുവെന്ന ചോദ്യം ഉയരുന്നുവെന്നും അതിന്റെ രാഷ്ട്രീയത്തിലേക്ക് കടക്കുന്നില്ലെന്നും പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന പോലിസ് സ്വന്തം ഭാഗം വ്യക്തമാക്കാന്‍ കഴിയാത്ത പതിവ് നിസ്സഹായാവസ്ഥയിലാണെന്നും പോസ്റ്റില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."