മദീനപാഷന്‍: ഹമീദലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സ്‌നേഹസന്ദേശ യാത്ര ഇന്ന് മുതല്‍
മലപ്പുറം: ഫെബ്രുവരി 17 മുതല്‍ 19വരെ മഞ്ചേരി ഹുദൈബിയ്യയില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനമായ മദീനപാഷനോടനുബന്ധിച്ചു സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ മൂന്നു ദിവസം ജില്ലയില്‍ സ്‌നേഹസന്ദേശ യാത്ര നടത്തും. സഹിഷ്ണുതയും സ്‌നേഹവും പരസ്പര സൗഹൃദവും വിളംബരം ചെയ്യുന്ന സ്‌നേഹസന്ദേശ യാത്ര ജില്ലയിലെ 16 മണ്ഡലം കേന്ദ്രങ്ങളില്‍ പര്യടനം നടത്തും.
ഇന്നു രാവിലെ പത്തിനു നിലമ്പൂരില്‍നിന്നു തുടക്കംകുറിക്കും. തുടര്‍ന്നു രാവിലെ പതിനൊന്നിനു കാളികാവ്, ഉച്ചയ്ക്കു മൂന്നിനു കാവനൂര്‍, നാലിനു പാണ്ടിക്കാട്, അഞ്ചിനു പെരിന്തല്‍മണ്ണഎന്നിവിടങ്ങളില്‍ പര്യടനം നടത്തി ഏഴിനു മക്കരപ്പറമ്പില്‍ സമാപിക്കും. നാളെ രാവിലെ പത്തിന് മലപ്പുറത്തുനിന്നു തുടങ്ങി 11നു കൊണ്ടോട്ടി ഖാസിയാരകം, മൂന്നിനു കുന്നുംപുറം, നാലിനു ചേളാരി, അഞ്ചിനു പരപ്പനങ്ങാടി എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം ഏഴിനു കോട്ടക്കലില്‍ സമാപിക്കും.
വെള്ളിയാഴ്ച വൈകിട്ട് മൂന്നിനു പുത്തന്‍പള്ളിയില്‍നിന്നു തുടങ്ങി നാലിനു നരിപ്പറമ്പ്, അഞ്ചിനു പുത്തനത്താണി എന്നിവിടങ്ങളില്‍ പര്യടനം നടത്തി പൊതുസമ്മേളനത്തോടെ താനൂരില്‍ സമാപിക്കും. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും രണ്ടു മണിക്കൂര്‍ നീളുന്ന സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. സമസ്ത നേതാക്കള്‍, പണ്ഡിതന്‍മാര്‍, സാംസ്‌കാരിക നേതാക്കള്‍, പ്രമുഖ വ്യക്തിത്വങ്ങള്‍ എന്നിവര്‍ സ്വീകരണകേന്ദ്രങ്ങളില്‍ പ്രസംഗിക്കും.
സന്ദേശ യാത്രക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലുര്‍, സയ്യിദ് ഫഖറുദ്ദീന്‍ തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, ഹാശിറലി ശിഹാബ് തങ്ങള്‍, റഫീഖ് അഹമ്മദ് തിരൂര്‍ വൈസ്‌ക്യാപ്റ്റന്‍മാരും ശഹീര്‍ അന്‍വരി പുറങ്ങ് ഡയറക്ടറും വി.കെ ഹാറൂണ്‍ റഷീദ് മാസ്റ്റര്‍ കോഡിനേറ്ററും സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും റഹീം മാസ്റ്റര്‍ ചുഴലി കണ്‍വീനറുമാണ്. സമ്മേളനത്തിന്റെ ഭാഗമായി 12ന് ജില്ലയിലെ എട്ട് ഏരിയാ കേന്ദ്രങ്ങളില്‍ വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍, 35 മേഖലാ തലങ്ങളില്‍ പ്രീകോണ്‍, ക്ലസ്റ്റര്‍, യൂനിറ്റ് തല സംഗമങ്ങള്‍ എന്നിവയും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍, ശഹീര്‍ അന്‍വരി പുറങ്ങ്, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സി.ടി ജലീല്‍ മാസ്റ്റര്‍, നൗഷാദ് ചെട്ടിപ്പടി, ശമീര്‍ ഫൈസി ഒടമല പങ്കെടുത്തു.
സ്‌നേഹസന്ദേശ യാത്രയുടെ പതാക കൈമാറല്‍ ഇന്നലെ പാണക്കാട്ടു നടന്ന ചടങ്ങില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ജാഥാക്യാപ്റ്റന്‍ ഹമീദലി ശിഹാബ് തങ്ങള്‍ക്കു നല്‍കി നിര്‍വഹിച്ചു. സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, സലീം എടക്കര, പി.കെ ലത്വീഫ് ഫൈസി, എസ്.കെ.എസ്.എസ്.എഫ് ജില്ലാഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."